കനത്ത മഴ തുടരുന്നു, മരണം നൂറ് കവിഞ്ഞു. ഒറ്റക്കെട്ടായി നേരിടുകയാണെന്ന് മുഖ്യമന്ത്രി

കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയിൽ ഇതുവരെ 120 പേർ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

മഴക്കെടുതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

പുതുതായി രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകള്‍ കൂടി ലഭിക്കും. ചിലവുകള്‍ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് തീരുവ ചെറിയ തോതില്‍ വര്‍ധിപ്പിക്കും. എറണാകുളത്ത് 2500 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് പുതിയതായി 250 ബോട്ടുകള്‍ ഒരുക്കും. ദുരിതബാധിതര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഭക്ഷണം തയ്യാറാക്കണം. വയനാട്ടിലെ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും സൗജന്യ റേഷന്‍. വ്യാജപ്രചരണങ്ങളില്‍ നിന്നും ആളുകള്‍ പിന്മാറണം. മുഖ്യമന്ത്രി പറഞ്ഞു.

Kerala united to fight flood

Kerala is facing one of the worst floods in the history. more than 3000 villages are affected, killing more than 120 people since August 9, 2018#KeralaFloodsMaktoob Media

Maktoob Media यांनी वर पोस्ट केले गुरुवार, १६ ऑगस्ट, २०१८

കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തിലെത്തും.

Be the first to comment on "കനത്ത മഴ തുടരുന്നു, മരണം നൂറ് കവിഞ്ഞു. ഒറ്റക്കെട്ടായി നേരിടുകയാണെന്ന് മുഖ്യമന്ത്രി"

Leave a comment

Your email address will not be published.


*