‘വർഗീയതയൊന്നുമില്ല. മുതലെടുക്കാൻ വരരുത്’ പന്തളത്ത് ക്യാമ്പ് തടസ്സപ്പെടുത്താൻ വന്നവരോട് സ്‌ത്രീകൾ

‘ ഇവിടെ വർഗീയതയൊന്നുമില്ല. ജാതിമതഭേദമന്യേ ഇവരാണ് ഞങ്ങളെ രക്ഷിച്ചത്. ഞങ്ങളുടെ ഓരോ കാര്യങ്ങളും ഏറ്റവും വൃത്തിയിൽ ചെയ്‌തത്‌. ഞങ്ങൾ കുടുങ്ങിയപ്പോൾ വരാതിരുന്നവര്‍ ഇപ്പോൾ വന്നു ഞങ്ങളെ നോക്കിയവരെ ചാപ്പ കുത്തി പുറത്താക്കുകയാണെങ്കിൽ ഞങ്ങളും ക്യാമ്പ് വിടുകയാണ്. വർഗീയതയൊന്നുമില്ല. പാർട്ടിയും പറഞ്ഞു മുതലെടുക്കാൻ വരരുത്.’

പന്തളം എന്‍.എസ്.എസ് ഹയർസെക്കന്‍ററി സ്കൂളിലെ റിലീഫ് ക്യാമ്പില്‍ സന്നദ്ധ സേവനമനുഷ്ടിച്ച ഐഡിയൽ റിലീഫ് വിങ് വളന്‍റിയർമാരെ ക്യാമ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി വന്ന സിപിഎം പ്രവർത്തകരോട് ക്യാമ്പിലുള്ള സ്‌ത്രീകൾ ഒന്നടങ്കം പറഞ്ഞ വാക്കുകളാണ്

ഐഡിയൽ റിലീഫ് വിങ് വളന്‍റിയർമാരെ സി.പി.എം പ്രാദേശിക നേതൃത്വന്തിന്‍റെ സങ്കുചിത രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ച റവന്യൂവകുപ്പ് നടപടിക്കെതിരെ ക്യാമ്പിലെ അന്തേവാസികള്‍ പോലീസ് ഉദ്യോഗസ്ഥരെ ഉപരോധിക്കുകയാണ് ഇപ്പോൾ.

Aslam A Salam यांनी वर पोस्ट केले सोमवार, २० ऑगस्ट, २०१८

പത്തിലധികം ഡോക്ടർമാരും ഇരുപത്തഞ്ചിലധികം വനിതാ വളണ്ടിയർമാരും ഫാർമസിസ്റ്റുകളും അടക്കം നൂറോളം ആളുകളാണ് വെള്ളിയാഴ്ച മുതല്‍ ഇവിടെ ക്യാമ്പ് സുഗമമായും വ്യവസ്ഥാപിതമായും നടത്താനുള്ള ഭൗതിക സാഹചര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരുന്നതെന്നു ക്യാമ്പിലുള്ളവർ പറയുന്നു.

പ്രതിപക്ഷ നേതാവടക്കം പ്രമുഖരായ നിരവധിപേർ ക്യാമ്പ് സന്ദർശിച്ച് മികച്ചതും വ്യവസ്ഥാപിതവുമായ ക്യാമ്പെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

എല്ലാവരും ഒറ്റക്കെട്ടായി പ്രളയക്കെടുതിയെ നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനെതിരെയും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Be the first to comment on "‘വർഗീയതയൊന്നുമില്ല. മുതലെടുക്കാൻ വരരുത്’ പന്തളത്ത് ക്യാമ്പ് തടസ്സപ്പെടുത്താൻ വന്നവരോട് സ്‌ത്രീകൾ"

Leave a comment

Your email address will not be published.


*