ക്യാമ്പുകളിൽ ഒരുമി’ച്ചോണം’. പ്രളയവേഗത്തെ തോൽപ്പിച്ച് കേരളം

പ്രളയവേഗത്തെ തോൽപിച്ച് ചിരിക്കുന്ന മുഖവുമായി ഓണത്തെ വരവേറ്റ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എട്ടു ലക്ഷത്തോളം മലയാളികൾ .

ആഘോഷങ്ങളുടെ പൊലിമയൊന്നുമില്ലെങ്കിലും സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലും എല്ലാവരും ഒരുമിച്ചിരുന്നു ഓണസദ്യ കഴിച്ചു. സർക്കാർ അധികൃതരുടെയും രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ക്യാമ്പുകളിൽ ഓണസദ്യ വിളമ്പിയത്. സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിൽ ഉള്ളവരോടൊപ്പം ഓണം കൂടുകയായിരുന്നു.

ചലച്ചിത്ര താരം മമ്മൂട്ടി ക്യാമ്പുകളിൽ കഴിയുന്നവരോടൊപ്പം സദ്യയുണ്ടും ഗായിക കെഎസ് ചിത്ര ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു ഗാനം ആലപിച്ചും മിട്ടായി വിതരണം ചെയ്‌തും പ്രളയദുരിതവർക്ക് സ്വാന്തനമേകി.

‘പ്രതിസന്ധികളെ സധൈര്യം നേരിടുന്ന സമൂഹമാണ് നമ്മുടേത്. ഇപ്പോൾ നേരിടുന്ന വിഷമതകളെയും നാം അതിജീവിക്കും. നാളെകളിൽ നമ്മൾ നല്ല ഓണങ്ങൾ ഒരുക്കും. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ’ , മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നു.

വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവര്‍ക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ്‌ ഗോവിന്ദ് ആശംസിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് ദുഷ്‌കരമായ സമയമാണെന്നും ഈ ഓണത്തിന് ഭിന്നതകള്‍ മറന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യോജിച്ചു പ്രവര്‍ത്തിക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

വായനക്കാർക്ക് മക്തൂബ് മീഡിയയുടെ ഓണാശംസകൾ

Be the first to comment on "ക്യാമ്പുകളിൽ ഒരുമി’ച്ചോണം’. പ്രളയവേഗത്തെ തോൽപ്പിച്ച് കേരളം"

Leave a comment

Your email address will not be published.


*