നമുക്ക് മുന്നിൽ മൂന്ന് ദിവസം മാത്രമാണുള്ളത് ഒരു സ്കൂൾ നിർമ്മിക്കാൻ

പ്രളയം തകർത്ത മണ്ണിൽ പഠനം തുടരേണ്ടതുണ്ട്

കൂട്ടരേ.. നമുക്ക് മുന്നിൽ മൂന്ന് ദിവസം മാത്രമാണുള്ളത് ഒരു സ്കൂൾ നിർമ്മിക്കാൻ.

ആർത്തലച്ച മഴയിൽ വയനാട്ടിലെ പൊഴുതനയിലെ കുറിച്യ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആ പ്രദേശത്തെ ആകെ ഉണ്ടായിരുന്ന സർക്കാർ എൽപി സ്‌കൂൾ പൂർണമായും ഉപയോഗ ശൂന്യമായിട്ടുണ്ട്.

പ്രദേശത്തെ മഹല്ല് കമ്മറ്റി പള്ളിയുടെയും മദ്രസയുടെയും കെട്ടിടം സ്കൂൾ താത്കാലികമായി പ്രവർത്തിക്കാൻ വിട്ടു നൽകിയിട്ടുണ്ട്. എന്നാൽ ചോക്ക് പെട്ടി മുതൽ സ്കൂളിലെ പ്രൊജക്ടർ വരെ ഉരുൾപൊട്ടലിൽ നശിച്ചുപോയതിനാൽ ആ നാട്ടുകാരും അധ്യാപകരും കുട്ടികളും പ്രതിസന്ധിയിലാണ്. ഈ വരുന്ന 29 നു നഴ്‌സറി കുട്ടികളടക്കം 120 ഓളം വരുന്ന വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകാൻ ആവും എന്ന് നമുക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു പക്ഷെ ഒരു സ്‌കൂളിനാവശ്യവുമായ എല്ലാ സൗകര്യങ്ങളും നാം ലഭ്യമാക്കണം. ഭൂരിപക്ഷം ആളുകൾ തോട്ടം തൊഴിലാളികൾ ആയതിനാലും ജോലി ചെയ്തു കൊണ്ടിരുന്ന 34 ഹെക്ടറോളം സ്ഥലം ഉരുൾപൊട്ടലിൽ കുത്തി ഒലിച്ചു പോയതിനാലും സാമ്പത്തികമായി അത്രയും അനിശ്ചിതത്വം അനുഭവിക്കുന്ന ഈ കൂട്ടർക്ക് നമ്മൾ കൈത്താങ്ങാകേണ്ടതുണ്ട്.

ഈ ദുരന്തം നേരിട്ട് കണ്ട ഒരുപാട് കുട്ടികളുടെ മാനസിക ആഘാതം ഇല്ലാതാക്കാൻ അവരെ സ്‌കൂൾ അന്തരീക്ഷത്തിലേക്ക് ആദ്യ പ്രവർത്തി ദിനം തന്നെ തിരിച്ചു കൊണ്ടുവരിക എന്നത്‌ നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്വമാണു.

ഇന്നു ആഗസ്ത് 25 , 2018 . സ്‌കൂൾ തുറക്കാൻ ഇനി മൂന്ന് ദിവസം കൂടി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് നാം ഒത്തൊരുമിച്ച്‌ തിരിച്ച് പിടിച്ച ജീവിതങ്ങൾ തന്നെയാണ് നമ്മുടെ പ്രേരണ ശക്തി . ഈ തോട്ടം തൊഴിലാളി മേഖലയിലെ എക വിദ്യാഭ്യാസ കേന്ദ്രം പുനഃസ്ഥാപിക്കാൻ നമുക്ക് മുന്നിലുള്ളത് 72 മണിക്കൂറുകളാണു!

ഓർക്കുക, ഒരു തലമുറയേ വാർത്തെടുക്കാനുള്ള 72
മണിക്കൂറുകൾ!!!

Arun +91 9972937876
Raees hidaya +91 9447317933
Anees nadodi +91 9947362683

Account Name: GREEN PALLIATIVE ,
AC.NO : 11020200009954
FEDERAL BANK , MALAPPURAM BRANCH
IFSC : FDRL0001102

Be the first to comment on "നമുക്ക് മുന്നിൽ മൂന്ന് ദിവസം മാത്രമാണുള്ളത് ഒരു സ്കൂൾ നിർമ്മിക്കാൻ"

Leave a comment

Your email address will not be published.


*