യുപിയിൽ ഭീകരസംഘം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ ബൈറെല്ലിയില്‍ അക്രമിസംഘം യുവാവിനെ തല്ലിക്കൊന്നു. ഇരുപതുകാരനായ ഷാരൂഖ് ഖാനാണ് കൊലചെയ്യപ്പെട്ടത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.

ഉത്തര്‍പ്രദേശ് ബൈറെല്ലി ജില്ലയിലെ ബോലാപൂര്‍ ഹിന്‍ഡോലിയ ഗ്രാമത്തിലാണ് സംഭവം. 50ഓളം വരുന്നആള്‍ക്കൂട്ടം കാലിക്കടത്തുകാരനെന്ന് ആരോപിച്ച് ഷാരൂഖിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആള്‍ക്കൂട്ടം തന്നെ പൊലീസിനെ വിളിച്ചുവരുത്തി ഷാരൂഖിനെ പൊലീസിന് കൈമാറുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

കൂട്ടുകാര്‍ വിളിച്ചതനുസരിച്ച് അവരെ കാണുന്നതിനായി വീട്ടില്‍ നിന്നും പോയതായിരുന്നു ഷാരൂഖെന്ന് വീട്ടുകാര്‍ പറയുന്നു.

മുപ്പത് പേർക്കെതിരെ കേസെടുത്തതായി പോലീസ് അധികൃതർ അറിയിച്ചു.

Be the first to comment on "യുപിയിൽ ഭീകരസംഘം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു"

Leave a comment

Your email address will not be published.


*