മഹാപ്രളയത്തിൽ നശിച്ചത് ഒന്നരലക്ഷം വീടുകൾ. പൂർണമായി തകർന്നവ പതിനായിരത്തിലധികം

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിൽ സംസ്ഥാനത്ത് ആകെ 1,31,485 വീടുകള്‍ക്ക് നാശമുണ്ടായതായി റവന്യൂ വകുപ്പ് . കാലവര്‍ഷം തുടങ്ങിയ മെയ് 29 മുതലുള്ള കണക്കാണിത്.

പൂര്‍ണമായി തകര്‍ന്നത് 11,223 വീടുകള്‍, ഭാഗികമായി തകര്‍ന്നത് 1,20,262 വീടുകള്‍.രണ്ടാം ഘട്ട പ്രളയമുണ്ടായ ആഗസ്ത് എട്ടിന് ശേഷം മാത്രം 1,18,319 വീടുകള്‍ തകര്‍ന്നു. 10748 എണ്ണം പൂര്‍ണമായും 107571 വീടുകള്‍ ഭാഗികമായും.

വീടുകളുടെ നാശനഷ്ടത്തിന്റെ വകയില്‍ മാത്രം 924 കോടി 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

കണക്ക് പൂർണമല്ല , വില്ലേജ് ഓഫീസര്‍മാര്‍ വഴി ശേഖരിച്ചതാണീ വിവരങ്ങൾ . വെള്ളം പൂര്‍ണമായിറങ്ങാത്ത മേഖലകളിലെ കണക്ക് കൂടി എത്തുമ്പോള്‍ എണ്ണം രണ്ടു ലക്ഷം മഹാപ്രളയത്തിൽ കവിയും.

Be the first to comment on "മഹാപ്രളയത്തിൽ നശിച്ചത് ഒന്നരലക്ഷം വീടുകൾ. പൂർണമായി തകർന്നവ പതിനായിരത്തിലധികം"

Leave a comment

Your email address will not be published.


*