11 വര്‍ഷത്തിന് ശേഷം മെസ്സിയില്ലാതെ ഫിഫ ഫൈനല്‍ ലിസ്റ്റ്. ക്രിസ്റ്റ്യാനോയും സലാഹും മോഡ്രിച്ചും ലിസ്റ്റില്‍

11 വര്‍ഷത്തിന് ശേഷം ആദ്യമായി ഫിഫ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്കാര അന്തിമപ്പട്ടികയില്‍നിന്ന് ലയണല്‍ മെസ്സി പുറത്ത് . 2007 മുതല്‍ 2017 വരെ ഫൈനല്‍ ലിസ്റ്റിലെ സ്ഥിര സാന്നിധ്യമായ മെസ്സി, അഞ്ചു തവണ പുരസ്‌കാരവും നേടിയിരുന്നു.

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഗംഭീരപ്രകടനം പുറത്തെടുത്ത മുഹമ്മദ് സലാഹ്, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് ഫിഫയുടെ അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചത്.

ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമില്‍നിന്ന് ചുരുക്കപ്പട്ടികയില്‍ ആരുമില്ലെന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബര്‍ 24ന് ലണ്ടനിലാണ് പ്രഖ്യാപനം.

കഴിഞ്ഞ തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു ഫിഫയുടെ മികച്ച താരം.

Be the first to comment on "11 വര്‍ഷത്തിന് ശേഷം മെസ്സിയില്ലാതെ ഫിഫ ഫൈനല്‍ ലിസ്റ്റ്. ക്രിസ്റ്റ്യാനോയും സലാഹും മോഡ്രിച്ചും ലിസ്റ്റില്‍"

Leave a comment

Your email address will not be published.


*