സഞ്ജീവ് ഭട്ടിനെ ഉന്നം വെച്ച് ഗുജറാത്ത് സർക്കാർ. ഭട്ട് കസ്റ്റഡിയിലായത് 1998 ലെ കേസിൽ

ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഓഫീസറും നരേന്ദ്രമോദി ഗവണ്മെന്റിന്റെ നിരന്തര വിമർശകനുമായ സഞ്ജീവ് ഭട്ടിനെ ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.

ഒരു അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭട്ടിനു പുറമേ രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറുപേരെക്കൂടി ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്യുകയാണ്. 1998 ൽ സഞ്ജീവ് ഭട്ട് ബനസ്കന്ത മേഖലയിൽ ഡി.സി.പി.യായിരിക്കെ വ്യാജ മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

2002 കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ അപ്രീതിക്കിരയായ ഭട്ടിനെ 2015ൽ ഇന്ത്യൻ പോലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് പിന്നീട് ഭട്ട് സുപ്രിംകോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു.

Be the first to comment on "സഞ്ജീവ് ഭട്ടിനെ ഉന്നം വെച്ച് ഗുജറാത്ത് സർക്കാർ. ഭട്ട് കസ്റ്റഡിയിലായത് 1998 ലെ കേസിൽ"

Leave a comment

Your email address will not be published.


*