എച്ച്സിയുവിൽ ആത്മഹത്യക്കെതിരെ ക്ലാസ്. രോഹിതിന്റെ മുഖംമൂടിയണിഞ്ഞു പ്രതിഷേധവുമായി എഎസ്എ

‘ആത്മഹത്യ എങ്ങനെ തടയാം’ എന്ന വിഷയത്തിൽ ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽ അധികൃതർ സംഘടിപ്പിച്ച പരിപാടിയിൽ രോഹിത് വെമുലയുടെ മുഖംമൂടികൾ അണിഞ്ഞെത്തി പ്രതിഷേധവുമായി വിദ്യാർഥികൾ. ബുധനാഴ്ച സർവകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസും ഡീൻ ഓഫ് സ്റ്റുഡൻസ് വെൽഫെയറും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻസ് (എ എസ് എ) പ്രവർത്തകർ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തുന്നത്.

നേരത്തെ നിശ്ചയിച്ച അജണ്ട പ്രകാരം സർവകലാശാല വൈസ് ചാൻസലർ അപ്പാറാവുവായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. എന്നാൽ വിദ്യാർഥിപ്രതിഷേധം കാരണം അപ്പാറാവു പങ്കെടുക്കാതിരിക്കുകയായിരുന്നു എന്നാണ് സൂചന.

”ആത്മഹത്യയോ? ഇന്സ്ടിട്യൂഷണൽ മർഡറുകൾക്ക് ആരാണ് ഉത്തരവാദി”, “അധികൃതരെ വിചാരണ ചെയ്യുക. ഇന്സ്ടിട്യൂഷണൽ മർഡറുകളെ ചെറുതുകുക”, “ഹേ അപ്പ , ആത്മഹത്യകളെ കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് നിങ്ങൾ ചെയ്‌ത കുറ്റകൃത്യത്തെ കുറിച്ച് സംസാരിക്കൂ” തുടങ്ങിയ പ്ലക്കാർഡുകളുമായി എ എസ് എ പ്രവർത്തകർ പരിപാടിക്കെത്തിയത്.

ASA marks it's presence/protest in it's way at the panel discussion on "Prevention of Suicides" presided by Appa Rao.

ASA – HCU यांनी वर पोस्ट केले बुधवार, ५ सप्टेंबर, २०१८

ഹൈദരാബാദ് സർവകലാശാലയിലെ ദലിത് ബഹുജൻ വിദ്യാർത്ഥികളെ ഇന്സ്ടിട്യൂഷണൽ മർഡറുകൾക്ക് വിധേയമാക്കിയതിൽ മുഖ്യപങ്കുള്ളയാളാണ് അപ്പാറാവുവെന്നും ഇത്തരം കാപട്യങ്ങൾക്കെതിരെ ഇനിയും പ്രതിഷേധങ്ങൾ ഉയർത്തുമെന്നും കാമ്പസിലെ അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി പ്രതികരിച്ചു. അപരവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളോട് സർവകലാശാല അധികൃതരും വിസിയും നിരന്തരമായി തുടരുന്ന അനീതികളെ കുറിച്ച് സംസാരിക്കൂ എന്നും എ എസ് എ പറഞ്ഞു.

ഹൈദരാബാദ് സർവകലാശാലയിൽ അധികൃതരുടെയും ഹിന്ദുത്വ സംഘടനകളുടെയും നിരന്തരമായ ജാതീയ അവഹേളനത്തെയും സാമൂഹ്യ ബഹിഷ്‌കരണങ്ങളെയും തുടർന്നായിരുന്നു ദലിത് വിദ്യാർത്ഥി നേതാവും ഗവേഷകനുമായ രോഹിത് വെമുല 2016 ജനുവരി 17 നു സ്വയം ജീവനൊടുക്കുന്നത്. രോഹിതിന്റേത് ആത്മഹത്യ അല്ലെന്നും ഇന്സ്ടിട്യൂഷണൽ മർഡർ ആണെന്നും ഉന്നയിച്ചു എ എസ് എയുൾപ്പടെയുള്ള വിവിധ വിദ്യാർഥിസംഘടനകൾ രാജ്യവ്യാപകമായി മഹാസമരം ആരംഭിക്കുകയായിരുന്നു. രോഹിതിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ സർവകലാശാല വൈസ് ചാൻസലർ അപ്പാറാവുവിനെതിരെ ഹൈദരാബാദിലും പുറത്തും സമരങ്ങൾ ശക്തമായിരുന്നു.

Be the first to comment on "എച്ച്സിയുവിൽ ആത്മഹത്യക്കെതിരെ ക്ലാസ്. രോഹിതിന്റെ മുഖംമൂടിയണിഞ്ഞു പ്രതിഷേധവുമായി എഎസ്എ"

Leave a comment

Your email address will not be published.


*