2019 ൽ പോരാട്ടം മോഡി V/S ഇന്ത്യ. 25 സംസ്ഥാനങ്ങളിലും സഖ്യങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷം

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെയും ബിജെപി ഗവണ്മെന്റിനെയും പരാജയപ്പെടുത്താതാൻ രാജ്യത്ത് 25 ലധികം സംസ്ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികളുടെ സഖ്യമുണ്ടാകുമെന്നു ദേശീയ നേതാക്കൾ. കോൺഗ്രസ്സ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രചിച്ച ‘ഷേഡ്‌സ് ഓഫ് ട്രൂത്’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ പങ്കെടുക്കുകയായിരുന്നു വ്യത്യസ്‌ത പാർട്ടി നേതാക്കൾ.

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് , സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി , പയനിയർ എഡിറ്ററും ഈഴടുത്ത് ബിജെപിയിൽ നിന്നും തൃണമൂൽ കോൺഗ്രസിലേക്ക് കൂടുമാറിയ ചന്ദൻ മിത്ര , ജനതാദൾ യു നേതാവ് ശരത് യാദവ് , കോൺഗ്രസ്സ് നേതാവ് പി ചിദംബരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25 സംസ്ഥാനങ്ങളിൽ ബിജെപിയിതര പാർട്ടികളുടെ വിശാലമുന്നണി ഉണ്ടാവുമെന്ന് പി ചിദംബരം പറഞ്ഞു. മോഡിയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുന്നതായിരിക്കും വരാനുള്ള തെരഞ്ഞെടുപ്പെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നരേന്ദ്രമോഡി ഗവണ്മെന്റിനെ രൂക്ഷമായി വിമർശിച്ച മൻമോഹൻ സിംഗ് മോഡി ഭരണത്തെ ‘എല്ലാ അർത്ഥത്തിലും ഉള്ള പരാജയം’ എന്ന് വിശേഷിപ്പിച്ചു.

Be the first to comment on "2019 ൽ പോരാട്ടം മോഡി V/S ഇന്ത്യ. 25 സംസ്ഥാനങ്ങളിലും സഖ്യങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷം"

Leave a comment

Your email address will not be published.


*