മണിപ്പൂരിൽ മുസ്‌ലിം വിദ്യാർത്ഥിയെ അടിച്ചുകൊന്നത് മുപ്പത് പേർ ചേർന്ന്. പ്രതിഷേധിച്ച് പ്രദേശവാസികൾ

മണിപ്പൂരില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ വ്യാജാരോപണങ്ങൾ ഉന്നയിച്ചു ആള്‍ക്കൂട്ടം ക്രൂരമായി തല്ലികൊന്നു. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയില്‍ ഫാറൂഖ് ഖാനാ(26)ണ് കൊല്ലപ്പെട്ടത്. എംബിഎ വിദ്യാർത്ഥിയാണ് ഫാറൂഖ്.

മണിപ്പൂരിലെ പങ്കൽ സമുദായത്തിൽ പെട്ടയാളാണ് ഫാറൂഖ്. ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ പങ്കൽ മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. മുപ്പത് പേരടങ്ങുന്ന സംഘമാണ് ഫാറൂഖ് ഖാനെ ആക്രമിച്ചത്.

ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന നുണക്കഥ പ്രചരിപ്പിച്ചായിരുന്നു ഫാറൂഖിനെ ആൾകൂട്ടം ആക്രമിച്ചത്.

വെള്ളിയാഴ്ച്ച സുഹൃത്തുക്കളൊടൊപ്പം കാറില്‍ വരികയായിരുന്ന ഫാറുഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. ബാംഗ്ലൂരുവില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ഫാറൂഖ് ഖാന്‍ തന്റെ സുഹൃത്തിനെ കാണാൻ പോയി മടങ്ങുന്നതിനിടെയാണ് അക്രമിക്കപ്പെട്ടത്. സ്റ്റാർട്ട് അപ്പ് തുടങ്ങാൻ മണിപ്പൂർ ഗവൺമെന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചയാളാണ് കൊല്ലപ്പെട്ട ഫാറൂഖ് ഖാൻ.

അദ്ദേഹത്തിന്റെ കാറും അക്രമികള്‍ തകര്‍ത്ത് അഗ്നിക്കിരയാക്കി. ഫാറുഖിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു.

ഫാറൂഖിന് നീതി ലഭ്യമാക്കണമെന്നും കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലിലോങിലെ പ്രദേശവാസികൾ ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഫാറൂഖിനെതിരെ അക്രമവാസികളുടേത് നുണക്കഥയാണെന്നും കൊലക്ക് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനെ ശികിഷിക്കണമെന്നും കമ്മിറ്റി പറഞ്ഞു.

ബിജെപി ഭരണത്തിന് കീഴിൽ മണിപ്പൂരിൽ മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നത് പതിവാകുന്നുവെന്നും ഫാറൂഖിന് നീതി ലഭ്യമാക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണിപ്പൂർ സംസ്ഥാനഘടകം പ്രസ്താവനയിറക്കി.

മണിപ്പൂരി മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ നാളെ ( സെപ്തംബർ 17 ) ദൽഹി സർവകലാശാല കാമ്പസിൽ ദൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്‌ലിം സ്റ്റുഡൻസ് സമരത്തിന് അധ്വാനം ചെയ്‌തിട്ടുണ്ട്‌.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം പിന്നീട് പൊലീസ് സ്‌റ്റേറഷന്‍ ആക്രമിച്ചു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

Join in large numbers!Time : 1 pm

SIO Delhi University यांनी वर पोस्ट केले रविवार, १६ सप्टेंबर, २०१८

ആള്‍ക്കൂട്ട കൊലയില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയ കേസെടുത്തു. ഡി.ജി.പിയോട് ഇതുസംബന്ധിച്ച് സെപ്തംബര്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരില്‍ അടുത്തിടെയായി ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്നവര്‍ എന്ന വ്യാജാരോപണം ഉന്നയിച്ചു മാസങ്ങള്‍ക്ക് മുമ്പാണ് രണ്ട് പേരെ കൊലപ്പെടുത്തിയത്.

Be the first to comment on "മണിപ്പൂരിൽ മുസ്‌ലിം വിദ്യാർത്ഥിയെ അടിച്ചുകൊന്നത് മുപ്പത് പേർ ചേർന്ന്. പ്രതിഷേധിച്ച് പ്രദേശവാസികൾ"

Leave a comment

Your email address will not be published.


*