ബട്ട്ല ഹൗസ് തെരുവുകളിലെ ജീവിതങ്ങൾ. ചിത്രങ്ങളിലൂടെ

2008 സെപ്‌തംബർ 19 നാണു ഏറ്റുമുട്ടൽ വിദഗ്ധനായ മോഹൻ ചന്ദ് ശർമ്മയുടെ നേതൃത്വത്തിലുള്ള വലിയ പോലീസ് സംഘം സർവ സന്നാഹവുമായി ബട്ട്‌ല ഹൗസിലെത്തുന്നത് . പിന്നീട് നടന്നത് എന്താണെന്ന് പുറംലോകത്തിനു അജ്ഞാതമാണ്. പോലീസ് വിവരണമനുസരിച്ച് ‘ഭീകരരുമായുള്ള’ ഏറ്റുമുട്ടലിൽ പോലീസ് ഇൻസ്‌പെക്ടർ മോഹൻ ചന്ദ് ശർമയും രണ്ട് ‘ഭീകരരും’ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേർ ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശികളായ ആത്തിഫ് അമീനും മുഹമ്മദ് സാജിദുമായിരുന്നു. ആത്തിഫ് അമീൻ (24) ജാമിഅ മില്ലിയ സർവകലാശാലയിലെ MA ഹ്യൂമൻ റൈറ്സ് വിദ്യാർത്ഥിയും പതിനേഴ് വയസ്സുകാരനായ മുഹമ്മദ് സാജിദ് ജാമിഅ മില്ലിയയിൽ എൻട്രൻസ് പരീക്ഷക്ക് പഠിക്കാനായി ഡൽഹിയിലേക്ക് വന്നതുമായിരുന്നു.

ഏറ്റുമുട്ടലാനന്തരമുള്ള പോലീസ് കഥകൾ അത്ര വിശ്വാസയോഗ്യമായിരുന്നില്ല. ജാമിഅ നഗറിനെയും ജാമിഅ മില്ലിയ സർവകലാശാലയെയും ഉന്നം വെച്ച് ഭരണകൂടവും ഹിന്ദുത്വപരിവാറും കള്ളക്കഥകൾ പ്രചരിപ്പിച്ചുതുടങ്ങി. ഇന്നും ആ നാടിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ഭരണകൂടം

ബട്ട്ല ഹൗസ് നമ്മിൽ പലർക്കും ‘ഭീകരരെ’ പോലീസ് ‘ഏറ്റുമുട്ടലിൽ’ കൊന്നുകളഞ്ഞ നാടാണ്. ജാമിഅ മില്ലിയ സർവകലാശാലയോടടുത്ത ബട്ട്ല ഹൗസിലെ ജീവിതങ്ങളെ കുറിച്ച് ജാമിഅ മില്ലിയ സർവകലാശാലയിലെ മാധ്യമവിദ്യാർത്ഥിയായിരുന്ന നബീല പനിയത്ത് തയ്യാറാക്കിയ ഫോട്ടോ സ്റ്റോറി കാണാം. കണ്ണൂർ പാനൂർ സ്വദേശിയായ നബീല മലയാളത്തിലും ഇംഗ്ലീഷിലും ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

സ്റ്റേറ്റ് സർവൈലൻസ് സർവസാധാരണമാണ് ഇവിടെ. ബട്ട്ല ഹൗസിലെ തിരക്കേറിയ ഒരു വൈകന്നേരത്തെ പോലീസ് പട്രോളിംഗ്

കുട്ടികളും സ്ത്രീകളുമായി ബട്ട്ല ഹൗസ് തെരുവുകൾ എന്നും തിരക്കേറിയതാണ്. വൈകുന്നേരങ്ങളിൽ ഷോപ്പിംഗിനായി വരുന്ന നൂറുകണക്കിന് സ്‌ത്രീകളെ കാണാം

ബട്ട്ലയിലെ രാവിലെകൾ. ദിനപത്രങ്ങൾ വിതരണത്തിനായി ഒരുക്കിവെക്കുന്നവർ

ഏറെയും ഫ്ളാറ്റുകളുള്ള ഇവിടെ ടെറസുകൾ സ്‌ത്രീകൾക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങൾ കൂടിയാണ്

സൈക്കിൾ റിക്ഷകൾ മുതൽ ആഡംബരകാറുകൾ വരെ ജനനിബിഡമായ ഇടുങ്ങിയ റോഡുകളിൽ കാണാം. ട്രാഫിക്ക് ബ്ലോക്ക് ബട്ട്ലയിൽ പതിവാണ്

ഡിജെ ശഫീകിന് മുന്നിൽ ഡാൻസ് ചെയ്യുന്ന ബട്ട്ലയിലെ യുവാക്കൾ. ഡിജെ ഷഫീക്കും ഷഫീക് ടിക്കയും ബട്ട്ലയുടെ മാത്രം സവിശേഷത

ബട്ട്ലയിലെ ഒരു വീടകം. ആഴ്ചകളിൽ സ്ത്രീകൾ ഇവിടെ ഒത്തുകൂടി ഖുർആൻ പഠിക്കുന്നു

ബട്ട്ലയിലെ കർഫ്യു നേരം

യുവാക്കൾക്ക് പുറമെ ഏറെ പ്രായമുള്ളവരുടെ നാട് കൂടിയാണ് ബട്ട്ല. വൈകുന്നേരങ്ങളിലും രാത്രികളിലും ഒരുപാട് വൃദ്ധരെ തെരുവുകളിലും മറ്റും കാണാം

ബട്ട്ലയിലെ ഒരു വീടകം

സൈനിക അർധസൈനിക വിഭാഗങ്ങൾ മുന്നറിപ്പിലാതെ സന്ദർശിക്കുക പതിവാണ് ബട്ട്ലയിൽ

2017 സെപ്‌തംബർ 20 നു ദി വയറിൽ പ്രസിദ്ധീകരിച്ചതാണീ ഫോട്ടോ സ്റ്റോറി .

 

Be the first to comment on "ബട്ട്ല ഹൗസ് തെരുവുകളിലെ ജീവിതങ്ങൾ. ചിത്രങ്ങളിലൂടെ"

Leave a comment

Your email address will not be published.


*