ഖാലിദ് റഹ്‌മാൻ ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകൻ

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകനാകും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ നിവിന്‍ പോളിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഹർഷദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കണ്ണൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ്. സിനിമ നിർമിക്കുന്നത് കൃഷ്ണൻ സേതുകുമാർ. പ്രശാന്ത് പിള്ളയാണ് സംഗീതം.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

Happy to launch the title poster of #Unda starring dear Mammukka. Wishing all success to Khalid Rahman and team. Looking…

Nivin Pauly यांनी वर पोस्ट केले शुक्रवार, २१ सप्टेंबर, २०१८

Be the first to comment on "ഖാലിദ് റഹ്‌മാൻ ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകൻ"

Leave a comment

Your email address will not be published.


*