ആംനസ്റ്റിയിലെ ദലിത് മുസ്‌ലിം ജീവനക്കാർക്ക് നേരെ ഭീകരമായ വംശീയത. വെളിപ്പെടുത്തി ഗവേഷക

ലോകത്ത് മനുഷ്യാവകാശ വിഷയങ്ങളിൽ മുൻനിരയിൽ എണ്ണുന്ന  സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ ,ഒരു പക്ഷേ അതിന്റെ സംഘടനയ്ക്കുള്ളിൽ നടക്കുന്ന ഉള്ളുകളികളെ കുറിച്ച് ആരും ചോദ്യങ്ങൾ ഉന്നയിക്കാറോ അറിയാറോ ഇല്ല .ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധവും ജാതീയവും മുസ്‌ലിംവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കു നേരെ ശക്തമായ ചോദ്യം ഉന്നയിച്ചു സംഘടനയിൽ നിന്ന് രാജിവെച്ചിരിക്കുയാണ്‌ മനുഷ്യാവകാശ പ്രവർത്തകയും ഗവേഷകയുമായ മറിയ സാലിം

അവരെ രാജിയിലേക്കു നയിച്ച നിർണായക വെളിപ്പെടുത്തലുകൾ The Wire ലൂടെ അവർ വെളിപ്പെടുത്തുകയുണ്ടായി.

‘ എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. വിവേചനങ്ങൾ അനുഭവിച്ചു. പലപ്പോഴും അവഗണിക്കപ്പെട്ടു.’ രാജിക്കത്തിൽ മറിയ പറയുന്നു.

‘ആംനസ്റ്റി ഇന്ത്യയുടെ മാനേജ്‌മെന്റിൽ ബഹുഭൂരിപക്ഷവും ഉയർന്ന ജാതിക്കാരാണ്. അവരിൽ നിന്നും ഒരുപാട് വിവേചനങ്ങൾ നേരിട്ടു. ഒരുപാട് സംഭവങ്ങൾ എനിക്ക് ഓർമ്മിച്ചെടുക്കാൻ കഴിയും. ഒരുകാര്യം ഉറപ്പാണ്. കഴിഞ്ഞ ഒന്നരക്കൊല്ലമായി ദലിത്, മുസ്‌ലിം സമൂഹങ്ങളിൽ നിന്നുള്ള ആംനസ്റ്റി ജീവനക്കാർ അവിടെ നിന്നും നേരിടുന്നത് ഭീകരമായ വിവേചനങ്ങളാണ്. അവരിൽ പെട്ട സ്‌ത്രീകൾക്ക് പ്രത്യേകിച്ചും.’ മറിയ The Wire ലേഖനത്തിൽ പറയുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവരോടുള്ള ആംനസ്റ്റി സീനിയർ സ്റ്റാഫുകളുടെ സമീപനം ജാതീയവും വംശീയവുമാണെന്നു അവർ പറയുന്നു.

2016 ലാണ് മറിയ സാലിം കൺസൾട്ടന്റായി ആംനസ്റ്റി ഇന്ത്യയുടെ ഭാഗമാവുന്നത്. മുസഫർ നഗറിലെ റേപ്പ്- സർവൈവർമാരോട് സംസാരിച്ചു റിപ്പോർട്ട് തയ്യാറാക്കലായിരുന്നു പ്രഥമദൗത്യം,

ജീവനക്കാരിൽ നിന്ന് തന്നെ തൊഴിലിടത്തിലെ പീഡനത്തിനും ജാതീയ അവഹേളനങ്ങൾക്കുമെതിരെ നിരവധി പരാതികൾ ആംനസ്റിക്ക് ലഭിച്ചെങ്കിലും അവയൊന്നും അത്ര ഗൗരവമുള്ള കാര്യമല്ല എന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പറഞ്ഞു അവഗണിക്കുകയായിരുന്നുവെന്നു മറിയ പറയുന്നു.

കേരളത്തിൽ നിന്നുള്ള മുതിർന്ന ഒരു ദലിത് ആക്ടിവിസ്റ്റിനും ആംനസ്റ്റിയിൽ നിന്ന് സമാന അനുഭവങ്ങളുണ്ടായതായി മറിയ വെളിപ്പെടുത്തുന്നുണ്ട്. തുടർച്ചയായ മാനസികപീഡനങ്ങൾ അവർക്ക് നേരെ ഉണ്ടായിരുന്നു. രാജിക്കത്ത് നൽകി അരമണിക്കൂറിനകം അവരുടെ രാജി സ്വീകരിച്ചെന്നും മറിയ പറയുന്നു.

തന്റെ സഹപ്രവർത്തക , ജെഎൻയുവിൽ നിന്ന് ഗവേഷണം പൂർത്തിയാക്കിയ , ബാപ്‌സയുടെ സ്ഥാപകരിൽ ഒരാളായ ഒരു ദലിത് ആക്ടിവിസ്റ്റിനും ആംനസ്റ്റി ഇന്ത്യയുടെ ഡയറക്ടറിൽ നിന്ന് തന്നെ ജാതിവിവേചനം നേരിട്ടെന്നു മറിയം പറയുന്നു. ആദിവാസി അവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ നമ്മുക് ഒരു ആദിവാസി ആക്ടിവിസ്റ്റിനു വിളിച്ചൂടെ എന്ന അവരുടെ നിർദേശത്തിനോട് ‘ നമ്മൾക്ക് അങ്ങനെ അജണ്ടയില്ല, മൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിന് മൃഗങ്ങളെ വിളിക്കാത്തത് പോലെ’ എന്നായിരുന്നു ആംനസ്റ്റിയിൽ നിന്നും മറുപടി ലഭിച്ചത്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ മോചനവിഷയം ഉയർത്തിയതിന് പിന്നിലും ആംനസ്റ്റിയുടെ മെമ്പർഷിപ്പ് ടാർഗെറ്റ് പൂർത്തിയാക്കുക എന്ന ലക്ഷ്യമായിരുന്നു എന്ന് അവർ പറയുന്നു.

ആംനസ്റ്റി ഇന്ത്യയുടെ പ്രധാനപോസ്റ്റുകളിലൊന്നും മുസ്‌ലിംകളെ കാണാനാവില്ലെന്നും മറിയ പറയുന്നു. ബോർഡ് അംഗങ്ങളിൽ , സീനിയർ മാനേജ്‌മെന്റ് അംഗങ്ങളിൽ, പ്രോഗ്രാം മാനേജ്‌മെന്റ് അംഗംങ്ങളിൽ, ,മുസ്‌ലിം പ്രാതിനിധ്യം പൂജ്യമാണ്. സീനിയർ കാമ്പയിനർമാരിൽ കാശ്മീരിൽ നിന്നുള്ള ഒരാളല്ലാതെ മറ്റു മുസ്‌ലിംകൾ ഇല്ല.

‘ആംനസ്റ്റിയുടെ മൂല്യങ്ങളോടൊപ്പം ഞാൻ നിൽക്കുന്നു. എന്നാൽ ആംനസ്റ്റി ഇന്ത്യയുടെ തലപ്പത്തുള്ള സവർണരുടെ മൂല്യങ്ങളോടൊപ്പം നിലകൊള്ളാൻ എനിക്കാവില്ല ‘ ഗവേഷക കൂടിയായ മറിയ സാലിം പറയുന്നു.

മറിയ സലിം The Wire ൽ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം

Be the first to comment on "ആംനസ്റ്റിയിലെ ദലിത് മുസ്‌ലിം ജീവനക്കാർക്ക് നേരെ ഭീകരമായ വംശീയത. വെളിപ്പെടുത്തി ഗവേഷക"

Leave a comment

Your email address will not be published.


*