‘ഞങ്ങളെ കൊല്ലുന്നത് നിർത്തൂ’ ഡൽഹിയിൽ തോട്ടിപ്പണിക്കാരും ശുചീകരണത്തൊഴിലാളികളും സമരത്തിൽ

‘ സ്റ്റോപ്പ് കില്ലിംഗ് അസ് ‘ മുദ്രാവാക്യങ്ങളുമായി ഡൽഹിയിൽ ആയിരത്തോളം ശുചീകരണത്തൊഴിലാളികളുടെ പ്രതിഷേധം. സഫായി കർമചാരി അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ശുചീകരണതൊഴിലാളികൾ ജന്തർ മന്ദറിൽ ഒത്തുകൂടുകയായിരുന്നു. രാജ്യമെങ്ങും ശുചീകരണത്തൊഴിലാളികൾ നേരിടുന്ന  അവഗണനയും അതിന്റെ തുടർന്നുള്ള നിരവധി മരണങ്ങളുടെയും sസാഹചര്യത്തിലാണ് സമരം. സമരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളും ആക്റ്റിവിസ്റ്റുകളും പങ്കെടുത്തു. വംശീയതക്കെതിരെയും ജാതീയതക്കെതിരെയും പ്രതിഷേധത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി

കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി ഡൽഹിയിൽ മാത്രം ആറ് ശുചീകരണത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപെട്ടത്. ഞായറാഴ്ച്ച ഡൽഹി മോത്തി നഗറിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ, ഓക്‌സിജന്റെ ദുർലഭ്യത കാരണം അഞ്ചുപേരാണ് മരണപ്പെട്ടത്. സർഫറാസ്‌ , പങ്കജ്, രാജ , ഉമേഷ് , വിശാൽ എന്നിവരാണ് മരണപ്പെട്ടത്.

”ഇവ മരണങ്ങളല്ല , കൊലപാതകങ്ങളാണ്. എല്ലായിടത്തും അനീതിയാണ് അനുഭവിക്കുന്നത് ഞങ്ങൾ.” സമരത്തിന് വന്ന ശുചീകരണത്തൊഴിലാളികൾ പറയുന്നു. “പണമല്ല ഞങ്ങൾ ചോദിക്കുന്നത്. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളാണ്. സ്വച്ച് ഭാരതിനെ കുറിച്ച് സംസാരിക്കുന്ന ഗവണ്മെന്റ് ചെയ്യുന്നത് കാപട്യമാണ്.”

മരണപ്പെട്ട ശുചീകരണത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ സമരത്തിൽ പങ്കെടുക്കാൻ വന്നിരുന്നു.

“ആർക്കും ഈ ജോലി ചെയ്യാൻ താല്പര്യമില്ല. എത്രത്തോളം അലോസരപ്പെടുത്തുന്നതും അപകടകരവുമാണ് ഇതെന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഒരു പ്രത്യേക ജാതിയിലായതുകൊണ്ട് ഈ ജോലിയേ ചെയ്യാവൂ എന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. ഞങ്ങൾക്ക് ജീവിക്കേണ്ടതുണ്ട്.കുടുംബങ്ങളെ നോക്കേണ്ടതുണ്ട്. ഗവണ്മെന്റ് ഇടപെടേണ്ടതുണ്ട്. ഇതിങ്ങനെ തുടരുകയല്ല വേണ്ടത്. ” സമരക്കാർ പറയുന്നു.

1993 ൽ തോട്ടിപ്പണി ഗവണ്മെന്റ് നിരോധിച്ചിരിക്കുന്നു. പിന്നീട് നിരോധനം പിൻവലിക്കുകയും 2013 ൽ തോട്ടിപ്പണിക്കാരെ പുനരധിവാസിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയുമായിരുന്നു.

Photo – The Wire

Be the first to comment on "‘ഞങ്ങളെ കൊല്ലുന്നത് നിർത്തൂ’ ഡൽഹിയിൽ തോട്ടിപ്പണിക്കാരും ശുചീകരണത്തൊഴിലാളികളും സമരത്തിൽ"

Leave a comment

Your email address will not be published.


*