അബോധാവസ്ഥ തുടരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ തുടരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നു ആശുപത്രി അധികൃതർ.

ആശുപത്രിയിൽ അബോധാവസ്ഥയിൽ തന്നെ തുടരുന്ന ബാലഭാസ്‌കറിന് നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മർദം സാധാരണനിലയിലാകുന്നില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. അതിനാൽ വെന്റിലേറ്ററിൽ തന്നെ കഴിയുകയാണു ബാലഭാസ്കർ.

ഭാര്യ ലക്ഷ്മി ആശുപത്രിയിൽ തന്നെയാണ്. അപകടാവസ്ഥ തരണം ചെയ്‌തു. ഇടയ്ക്ക് ബോധം വന്നപ്പോൾ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തിൽ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി മരണപ്പെട്ടിരുന്നു. അപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

Be the first to comment on "അബോധാവസ്ഥ തുടരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി"

Leave a comment

Your email address will not be published.


*