12 വർഷത്തെ നിയമപോരാട്ടത്തിന്റെ വിജയം. ശബരിമല സ്‌ത്രീപ്രവേശനത്തിൽ കോടതിയുടേത് ചരിത്രവിധി

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. സ്ത്രീ പുരുഷ തുല്യതയിലേക്ക് വഴി ചൂണ്ടുന്നതാണ് കോടതി വിധി . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധിപ്രസ്താവം നടത്തിയത്.

സ്ത്രീ പുരുഷന് താഴെയല്ലെന്നും പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും കോടതി നിരീക്ഷിച്ചു. 1965ലെ ഹിന്ദു ആരാധന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്. അയ്യപ്പഭക്തര്‍ ഒരു പ്രത്യേക വിഭാഗമല്ല. ആര്‍ത്തവകാലത്ത് സ്ത്രീകളെ പുറത്ത് നിര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ശാരീരിക കാരണങ്ങളെ വിശ്വാസവുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ പന്ത്രണ്ട് വര്‍ഷം നീണ്ട നടപടികൾക്ക് ശേഷമാണ് ചരിത്രവിധി വന്നിരിക്കുന്നത്.

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Be the first to comment on "12 വർഷത്തെ നിയമപോരാട്ടത്തിന്റെ വിജയം. ശബരിമല സ്‌ത്രീപ്രവേശനത്തിൽ കോടതിയുടേത് ചരിത്രവിധി"

Leave a comment

Your email address will not be published.


*