‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്

എഴുതപ്പെടാത്ത ചരിത്രത്തിലെ വയനാടൻ നായകൻ കരിന്തണ്ടന്റെ ജീവിതം പറയാനാണ് തന്റെ ശ്രമമെന്ന് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് പറഞ്ഞു. ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അവർ. വിനായകനെ നായകനാക്കി ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിന്തണ്ടൻ.

“കരിന്തണ്ടൻ എന്ന ആദിവാസി എങ്ങനെ വയനാട്ടിന്റെ ചരിത്രത്തിൽ ഇടം നേടാതെ പോയി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് തന്റെ ആദ്യ സിനിമയെന്നും അവർ പറഞ്ഞു. പഴശ്ശി – ബ്രട്ടീഷ് കാലഘട്ടത്തിലെ ഗോത്രഭാഷയിൽ തന്നെ സംവദിക്കുന്ന ചലചിത്രമായാണ് കരിന്തണ്ടൻ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷുകാർക്ക് നാണ്യ വിളകൾ കടത്താൻ സഹായിച്ച വ്യക്തിയായാണ് ചരിത്രം കരിന്തണ്ടനെ രേഖപ്പെടുത്തിയത്.” ദൃശ്യമാധ്യമത്തിലൂടെ ഇത് തിരുത്താനാണ് തന്റെ ശ്രമമെന്നും ലീല സന്തോഷ് പറഞ്ഞു.

“ഹീറോ സങ്കൽപ്പങ്ങളെ മാറ്റിമറിക്കാനാണ് ശ്രമിക്കുന്നത്. പുറത്തുനിന്നുള്ള പലരും ഗോത്രസമുദായങ്ങളെ കുറിച്ച് അവരുടെ ഭാഷയിൽ എഴുതുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നമ്മുടെ സമുദായത്തെ കുറിച്ചു നമ്മുടെ സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്നതാണ് എന്റെ സിനിമ” ലീല വിദ്യാർത്ഥികളോട് പറഞ്ഞു.

കരിന്തണ്ടൻ കെട്ടുകഥയാണോ ചരിത്രമാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേഷകരാണെന്നും അവർ വ്യക്തമാക്കി.

കനവ് ബദൽ വിദ്യാഭ്യാസത്തിലൂടെ പഠിച്ചു വളർന്ന ലീല കേരളത്തിലെ ആദ്യ ഗോത്രസമുദായത്തിൽ നിന്നുള്ള ചലച്ചിത്ര സംവിധായികയാണ്. നിഴലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി, ചീരു, തുടങ്ങിയ ഡോക്യുമെന്ററികൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

സോഷ്യോളജി വകുപ്പ് മേധാവി ഷിലുജാസ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷെരീഫ് ,തഫ്സീർ, ഫാറൂഖ് കോളേജ് ചെയർമാൻ അബ്ദുൾ മുഹൈമിൻ, എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി അമൽ സന സ്വാഗതവും ഷമീം അലി നന്ദിയും പറഞ്ഞു.

കരിന്തണ്ടൻ എന്ന ആദിവാസി നായകൻ വയനാടിന്റെ ചരിത്രത്തിൽ എങ്ങിനെ ഇടം നേടാതെ പോയി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തന്റെ ആദ്യ…

Shilujas Malikapurayil यांनी वर पोस्ट केले गुरुवार, २७ सप्टेंबर, २०१८

Be the first to comment on "‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്"

Leave a comment

Your email address will not be published.


*