ആ ചിരി മാഞ്ഞു. ബാലഭാസ്കർ അന്തരിച്ചു

വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കര്‍ അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്നു. അപകടത്തിൽ രണ്ടു വയസുള്ള മകളും മരിച്ചിരുന്നു. സംസ്കാരം പിന്നീട്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ലക്ഷ്മി ആശുപത്രിയിൽ തന്നെയാണ്.

മികച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമാണ് ബാലഭാസ്കർ. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

Be the first to comment on "ആ ചിരി മാഞ്ഞു. ബാലഭാസ്കർ അന്തരിച്ചു"

Leave a comment

Your email address will not be published.


*