നജ്‌മൽ ബാബു (ടി എൻ ജോയ് ) അന്തരിച്ചു

മനുഷ്യാവകാശപ്രവർത്തകൻ നജ്‌മൽ ബാബു ( ടി എൻ ജോയ്) അന്തരിച്ചു. 70 വയസ്സാണ്.

1970-കളില്‍ കേരളാ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തലച്ചോറായിരുന്നു. അവിഭക്ത സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കൊടുങ്ങല്ലൂരാണ് സ്വദേശം. കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്.

അടിയന്തരാവസ്ഥയില്‍ ക്രൂര പീഡനങ്ങള്‍ക്കിരയായി.  അരനൂറ്റാണ്ടുകാലമായി സാമൂഹ്യപ്രവർത്തങ്ങളിൽ നിത്യസാന്നിധ്യമാണ് അന്തരിച്ച ‘ജോയിച്ചേട്ടൻ’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നജ്‌മൽ ബാബു.  അവസാനനാളുകളിൽ കന്യാസ്ത്രീകളുടെ നീതിക്കായുള്ള സമരത്തിലും സജീവസാന്നിധ്യമായിരുന്നു നജ്‌മൽ ബാബു.

“ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്‌ലിംകളായതിനാല്‍ അവരോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാട്” എന്ന് പ്രഖ്യാപിച്ചു 2015 ൽ ഇസ്‌ലാം മതം സ്വീകരിച്ചു. നജ്‌മൽ ബാബു എന്ന പേര് സ്വീകരിച്ചു.

Be the first to comment on "നജ്‌മൽ ബാബു (ടി എൻ ജോയ് ) അന്തരിച്ചു"

Leave a comment

Your email address will not be published.


*