അടിമുടി അഴിമതി. 26 ഇംഗ്ലീഷ് ലെറ്ററിലും തുടങ്ങുന്ന മോഡി അഴിമതിക്കഥകൾ ഈ സൈറ്റിൽ ഉണ്ട്

ഇംഗ്ലീഷിലെ ഏതെങ്കിലും അക്ഷരങ്ങൾ പറയൂ.. എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന അഴിമതിക്കഥകൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കൂട്ടർക്കുമെതിരെ പറയാനുണ്ട്. എ ആണെങ്കിൽ അദാനി ഭൂമിയിടപാട് , ഇ ക്ക് ഇ – ടെണ്ടർ അഴിമതി , എൻ ആണെങ്കിൽ നീറ്റ് അഴിമതി , ടി ക്ക് ടേക്ക് ഹോം റേഷൻ അഴിമതി … 26 അക്ഷരങ്ങളിലും അഴിമതിക്കഥകൾ പറയാനുണ്ട്.

ഇവ സംഗ്രഹിച്ചു കറപ്റ്റ് മോഡി ഡോട്ട് കോം എന്ന സൈറ്റ് തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. നിങ്ങൾക്ക് എല്ലാ ഇംഗ്ലീഷ് അക്ഷരങ്ങളിലും ക്ലിക്ക് ചെയ്യാം. അഴിമതിക്കഥയുടെ വിശദവിവരങ്ങൾ ലഭിക്കും. സോഷ്യൽ മീഡിയയിൽ ഏറെ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ സൈറ്റ്.

http://www.corruptmodi.com/ എന്നതാണ് സൈറ്റ് അഡ്രെസ്സ്

നരേന്ദ്രമോഡി സർക്കാരിനെതിരെ അഴിമതിക്കഥകൾ ദിവസവും പുറത്തുവരികയാണ്. കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ നിരന്തരം ബിജെപി ഗവണ്മെന്റിന്റെ പ്രതിസന്ധിയിലാക്കുന്നു. അതേ സമയം അഴിമതിയാരോപണങ്ങൾ ഉന്നയിക്കുന്നവരെ രാഷ്ട്രീയമായും വ്യക്തിപരമായും അധിക്ഷേപിക്കുക എന്നത് മാത്രമാണ് മോഡിയുടെയും കൂട്ടരുടെയും പ്രതികരണവും.

റാഫേൽ അഴിമതിയാണ് ഏറ്റവും പുതിയത്. അറുപതിനായിരം കോടി രൂപയുടെ റാഫേൽ ആയുധക്കരാറിന് ഇടനില അനിൽ അംബാനിയുടെ കമ്പനിയെന്നത് ദേശീയ രാഷ്ട്രീയത്തിൽ വൻ അസ്വസ്ഥതകൾക്ക് വഴിതെളിക്കുന്നു. വാജ്പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണവും ഇസ്രയേല്‍ മിസൈല്‍ ഇടപാടിനെയും നിഷ്പ്രഭമാക്കുന്ന പ്രതിരോധ മേഖലയിലെ അഴിമതിയാണ് ഇടപാട് എന്നാണ് ആക്ഷേപം.

Be the first to comment on "അടിമുടി അഴിമതി. 26 ഇംഗ്ലീഷ് ലെറ്ററിലും തുടങ്ങുന്ന മോഡി അഴിമതിക്കഥകൾ ഈ സൈറ്റിൽ ഉണ്ട്"

Leave a comment

Your email address will not be published.


*