ഐഎഫ്എഫ്കെ: സമഗ്രസംഭാവന പുരസ്‌കാരം ഒഴിവാക്കി. പാസ്സിന് 2000 രൂപ

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് 650 രൂപയില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തിയതായി സാംസ്കാരിക മന്ത്രി എ കെ ബാലന്‍. ചലച്ചിത്രമേളക്കുള്ള തുക അക്കാദമി തന്നെ കണ്ടെത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡേലിഗേറ്റ് പാസ് തുക വര്‍ദ്ധിപ്പിച്ചത്

ഡിസംബര്‍ 7 മുതല്‍ 14 വരെയാണ് ചലച്ചിത്രമേള

മേളയിൽ 120 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാകും ഉദ്ഘാടന – സമാപന ചടങ്ങുകള്‍ സംഘടിപ്പിക്കുക.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഇത്തവണയുണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്‌കാരം നല്‍കിയിരുന്നത്.

വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Be the first to comment on "ഐഎഫ്എഫ്കെ: സമഗ്രസംഭാവന പുരസ്‌കാരം ഒഴിവാക്കി. പാസ്സിന് 2000 രൂപ"

Leave a comment

Your email address will not be published.


*