3 വർഷം ജയിലിൽ. വിചാരണപോലും തുടങ്ങിയില്ല. തസ്‌ലീമിന്‌ ജാമ്യം

ബാംഗ്ലൂര്‍ സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി മൂന്നുവര്‍ഷമായി കാക്കനാട് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കണ്ണൂര്‍ സിറ്റി സ്വദേശി തസ്‌ലീമിന് കേരള ഹൈക്കോടതിയുടെ ജാമ്യം.

കുറ്റംചുമത്തി മൂന്നുവര്‍ഷമായിട്ടും ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

തസ്ലീമിനെതിരെയുള്ള കേസുകൾ വ്യാജകേസുകളാണെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവർത്തകരും സംഘടനകളും വ്യത്യസ്‌ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

തസ്ലീമിൻറെ സഹോദരൻ ഷറഫുദ്ദീൻ ബാംഗ്ലൂർ സ്ഫോടന കേസിൽ 6 വർഷത്തിലധികമായി വിചാരണ തടവിൽ കഴിയുകയാണ്.

തസ്‌ലീമിനെ കുടുംബവും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നേതാക്കളും ചേർന്ന് സ്വീകരിച്ചു.

Be the first to comment on "3 വർഷം ജയിലിൽ. വിചാരണപോലും തുടങ്ങിയില്ല. തസ്‌ലീമിന്‌ ജാമ്യം"

Leave a comment

Your email address will not be published.


*