മീടൂ: ഹൃതിക് റോഷൻ ശിക്ഷിക്കപ്പെടണമെന്നു നടി കങ്കണ

നടൻ ഹൃതിക് റോഷനെതിരെ വീണ്ടും രൂക്ഷമായ വിമർശനങ്ങളുമായി നടി കങ്കണ റാവത്ത് . ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുതെന്നും . മീ ടു ക്യാംപെയിന്റെ പശ്ചാത്തലത്തിൽ ഹൃത്വിക്കും ശിക്ഷിക്കപ്പെടണമെന്ന് കങ്കണ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് റോഷനെതിരെ കങ്കണ പരാമർശങ്ങൾ നടത്തിയത്.

ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടു നടക്കുന്നവർ ശിക്ഷിക്കപ്പെടണം. ഹൃത്വിക് റോഷനെകുറിച്ചാണ് ഞാൻ പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്. ക്വീൻ സംവിധായകൻ വികാസ് ബാഹലിനെതിരെയുള്ള ആരോപണങ്ങളോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു കങ്കണയുടെ പരാമർശം . ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വികാസ് ബാഹൽ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി ഒരു യുവതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കങ്കണയും ബാഹലിനെതിരെ തുറന്നടിച്ചു.

ഹൃത്വിക് റോഷനെതിരെ മുൻപും കങ്കണ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. താനും ഹൃത്വിക് റോഷനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തന്റെ ഇ-മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കങ്കണ മുംബൈ പൊലീസിന് പരാതി നൽകിയിരുന്നു. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചതാകാമെന്നും കങ്കണയ്ക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ഹൃത്വിക് റോഷനും പരാതി നൽകി.

Be the first to comment on "മീടൂ: ഹൃതിക് റോഷൻ ശിക്ഷിക്കപ്പെടണമെന്നു നടി കങ്കണ"

Leave a comment

Your email address will not be published.


*