മോഹൻ ഭഗവതിനെ ആയുധനിയമത്തിന് അറസ്റ്റ് ചെയ്യും വരെ സമരം പ്രഖ്യാപിച്ചു പ്രകാശ് അംബേദ്‌കർ

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിനെ മാരകായുധങ്ങൾ കയ്യിൽ സൂക്ഷിക്കുന്നതിന് ആയുധനിയമത്തിനു അറസ്റ്റ് ചെയ്‌ത്‌ ജയിലിലടക്കണമെന്നു ഭരിപാ ബഹുജൻ മഹാസംഘ് അധ്യക്ഷനും അംബേദ്ക്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്‌കർ. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്ത് ഒരു ആയുധനിയമമുണ്ട്. അത് ആയുധങ്ങൾ കൈവശം വെക്കുന്നതിൽ നിന്നും ആളുകളെ തടയുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി , ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് എന്നിവർ ആർഎസ്എസ് പ്രവർത്തകരുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ കാണാം . അവയിൽ എകെ 47 അടക്കമുള്ള ആയുധങ്ങളും കാണാൻ കഴിയും. എന്തുകൊണ്ട് ഇവരെ ആയുധനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുന്നില്ല.

ആയുധങ്ങൾ കൈവശം വെക്കുന്നതിനു ആർഎസ്എസ് അധ്യക്ഷനും പ്രവർത്തകർക്കുമെതിരെ കേസുകൾ എടുത്തില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രകാശ് അംബേദ്‌കർ പറഞ്ഞു. കോടതിയിലും വിഷയം ഉന്നയിച്ചു പോവുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു ജനതയെ സംരക്ഷിക്കാൻ സൈന്യമുണ്ട്. പിന്നെന്തിനാണ് ആർഎസ്എസ് പോലുള്ള ഒരു സമാന്തരസൈന്യം?. ഗവണ്മെന്റ് ഇടപെട്ടില്ലെങ്കിൽ വലിയൊരു പ്രതിഷേധമാണ് മഹാരാഷ്ട്രയിൽ കാണാൻ പോവുക. ഒരു വാഹനങ്ങളും നിരത്തിലിറങ്ങില്ല. Maharashtra Control of Organised Crime Act (MCOCA) ന്റെ പരിധിയിൽ ഉൾപ്പെടുത്തി മോഹൻ ഭാഗവതിന്റെ അറസ്റ്റ് ചെയ്യുന്നവരെ മഹാസമരം തുടരും.

ആയുധങ്ങൾ പൂജക്ക് വെക്കണമെന്നാണ് ന്യായീകരണമെങ്കിൽ എന്നെ എയർ ക്രാഫ്റ്റോ വലിയ ടാങ്കോ പൂജക്ക് വെക്കാൻ ഗവണ്മെന്റ് അനുവദിക്കുമോ എന്നും പ്രകാശ് അംബേദ്‌കർ ചോദിച്ചു.

Be the first to comment on "മോഹൻ ഭഗവതിനെ ആയുധനിയമത്തിന് അറസ്റ്റ് ചെയ്യും വരെ സമരം പ്രഖ്യാപിച്ചു പ്രകാശ് അംബേദ്‌കർ"

Leave a comment

Your email address will not be published.


*