‘ക്രിമിനൽ കേസുകളുണ്ട്. ശബരിമല കയറരുത്.’ ദലിത് വനിതാ നേതാവിനോട് കേരളപോലീസ്

കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജുവിന് മലകയറാനുള്ള അനുമതി നൽകാതെ കേരള പോലീസ്. മഞ്ജുവിന്റെ പേരില്‍ 12ഓളം ക്രിമിനല്‍ കേസുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചത്.

സുരക്ഷ ഒരുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ആക്ടിവിസ്റ്റ് എന്ന നിലയിലല്ല, വിശ്വാസി എന്ന നിലയില്‍ തനിക്ക് പോകാന്‍ സുരക്ഷ ഒരുക്കി നല്‍കണമെന്നാണ് മഞ്ജു ആവശ്യം ഉന്നയിച്ചത്.

ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് തൻ്റെ അവകാശമാണെന്നും സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇരുമുടിക്കെട്ടുമായി മാലയിട്ടാണ് മഞ്ജു പമ്പയിലെത്തിയത്. തുടര്‍ന്ന് പമ്പ പൊലീസ് സ്റ്റേഷനിലെത്തി തന്നെ സന്നിധാനത്ത് എത്തിക്കാന്‍ മഞ്ജു പൊലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു. ഐ.ജി മനോജ് എബ്രഹാമും ശ്രീജിത്തും പമ്പയിൽ സംഭവസ്ഥലത്തുണ്ട്. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യര്‍ഥന മഞ്ജു നിരസിച്ചു.

ഇനി മുതൽ ശബരിമല തീർത്ഥാടനം എന്ന് കേൾക്കുമ്പോൾ…ശരണം വിളി കേൾക്കുമ്പോൾ.. ഈ വീടോർമ്മ വരണം.

Tedy Cx यांनी वर पोस्ट केले शनिवार, २० ऑक्टोबर, २०१८

അതേ സമയം , പൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച് മടങ്ങിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഇവരുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം വീടിനകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

Be the first to comment on "‘ക്രിമിനൽ കേസുകളുണ്ട്. ശബരിമല കയറരുത്.’ ദലിത് വനിതാ നേതാവിനോട് കേരളപോലീസ്"

Leave a comment

Your email address will not be published.


*