അർണാബ് ഗോസ്വാമി ഞങ്ങളോട് മാപ്പുപറയുമോ? ഷഫിൻ ജഹാൻ ചോദിക്കുന്നു

തനിക്കും ഹാദിയാക്കുമെതിരെ നിരന്തരം കള്ളപ്രചാരണങ്ങൾ പ്രചരിപ്പിച്ച അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും തങ്ങളോട് മാപ്പു പറയുമോ എന്ന് ഷഫിൻ ജഹാൻ.

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ഷഫിൻ. ടൈംസ് നൗ , റിപ്പബ്ലിക് ടിവി ചാനലുകളോടാണ് ഷഫിൻ ജഹാന്റെ ചോദ്യം.

ഹാദിയ ബ്രെയിൻ വാഷിനു ഇരയായെന്നും ലവ് ജിഹാദ് റാക്കറ്റിന്റെ പിടിയിലാണെന്നും റിപ്പബ്ലിക് ടിവി വാർത്തകൾ നൽകിയിരുന്നു. ഷഫിൻ ജഹാന് തീവ്രവാദബന്ധങ്ങൾ ഉണ്ടെന്നു റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമി ചാനൽ ചർച്ചകളിൽ ആവർത്തിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം, വിദേശഫണ്ടുകൾ , ലവ് ജിഹാദ് റാക്കറ്റ് , തീവ്രവാദബന്ധം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു അർണാബ് ഗോസ്വാമി ഹാദിയ- ഷെഫിൻ ജഹാൻ വിവാഹത്തെ കുറിച്ച് ഉന്നയിച്ച കാര്യങ്ങൾ.

ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കളവ് ‘ലവ് ജിഹാദ്’ എന്നത് ട്വിറ്ററിൽ ആദ്യമായി പ്രചരിപ്പിച്ചത് രാഹുൽ ഈശ്വറാണെന്നും ഷഫിൻ പറയുന്നു.

ഇസ്‍ലാം മതം സ്വീകരിച്ചതിന്റെ പേരിൽ മാത്രമാണ് തനിക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നതെന്നും തന്റെ ശരിയോടൊപ്പം നിൽക്കുകയും, പ്രാർത്ഥിക്കുകയും , ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഹാദിയ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ എഴുതിയിരുന്നു

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാൻ തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ…

Hadiya Asokan यांनी वर पोस्ट केले शुक्रवार, १९ ऑक्टोबर, २०१८

Be the first to comment on "അർണാബ് ഗോസ്വാമി ഞങ്ങളോട് മാപ്പുപറയുമോ? ഷഫിൻ ജഹാൻ ചോദിക്കുന്നു"

Leave a comment

Your email address will not be published.


*