കേരള ദലിത് മഹിള ഫെഡറേഷൻ അധ്യക്ഷ മഞ്ജു ശബരിമലയിൽ

ശബരിമല ദര്‍ശനത്തിനൊരുങ്ങി ദലിത് വനിതാ നേതാവ്. കേരളാ ദലിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.

ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് തൻ്റെ അവകാശമാണെന്നും സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ഇരുമുടിക്കെട്ടുമായി മാലയിട്ടാണ് മഞ്ജു പമ്പയിലെത്തിയത്. തുടര്‍ന്ന് പമ്പ പൊലീസ് സ്റ്റേഷനിലെത്തി തന്നെ സന്നിധാനത്ത് എത്തിക്കാന്‍ മഞ്ജു പൊലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു. ഐ.ജി മനോജ് എബ്രഹാമും ശ്രീജിത്തും പമ്പയിൽ സംഭവസ്ഥലത്തുണ്ട്. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യര്‍ഥന മഞ്ജു നിരസിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് എന്റെ അവകാശമാണ്. എനിക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും പൊലീസുമാണ്. സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ യുവതികളെ പതിനെട്ടാംപടി വരെ എത്തിക്കുവാന്‍ മാത്രമായിരുന്നു പൊലീസിന് കഴിഞ്ഞത്.

മഞ്ജുവെന്ന ദളിത് സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് തടയാനെത്തുന്ന ഓരോരുത്തനുമെതിരെ അട്രോസിറ്റി ആക്റ്റ് കൂടി…

Dinu Veyil यांनी वर पोस्ट केले शनिवार, २० ऑक्टोबर, २०१८

Be the first to comment on "കേരള ദലിത് മഹിള ഫെഡറേഷൻ അധ്യക്ഷ മഞ്ജു ശബരിമലയിൽ"

Leave a comment

Your email address will not be published.


*