2019ൽ കോൺഗ്രസ്സ് ജയിക്കുമെന്ന് എഫ്ബി പോസ്റ്റ്. കോൺഗ്രസുകാരനെ സംഘ്പരിവാർ സംഘം കുത്തികൊന്നു

ബി.ജെ.പിയ്ക്കും ബജ്‌രംഗദളിനും എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌തതിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രവർത്തകനെ തീവ്രഹിന്ദുത്വവാദികൾ കൊലപ്പെടുത്തി.

കോൺഗ്രസ്സ് പ്രവർത്തകൻ മനോജ് ദുബെയാണ് മുംബൈയിൽ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെ അസാല്‍ഫ മെട്രോ സ്‌റ്റേഷനു സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകനെ അറസ്റ്റു ചെയ്‌തു

2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഒരു പോസ്റ്റ് മനോജ് ദുബെ ഷെയര്‍ ചെയ്തിരുന്നു. അതിനുകീഴില്‍ ബി.ജെ.പി, ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ തെറിവിളിയുമായി രംഗത്തുവന്നിരുന്നു. വാക്കുതര്‍ക്കും വാളുകൊണ്ടുള്ള ആക്രമണത്തിലെത്തി. അദ്ദേഹം കൊല്ലപ്പെട്ടു

മനോജിൻ്റെ ബന്ധു മനോജ് കുമാർ എൻഐഐയോട് പറഞ്ഞു.

മനോജിൻ്റെ കൊലയാളികൾ ബിജെപിയുമായി ബന്ധപ്പെട്ടവരാണെന്നും കൊലയാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും മഹാരാഷ്ട്ര കോൺഗ്രസ്സ് അധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു.

Be the first to comment on "2019ൽ കോൺഗ്രസ്സ് ജയിക്കുമെന്ന് എഫ്ബി പോസ്റ്റ്. കോൺഗ്രസുകാരനെ സംഘ്പരിവാർ സംഘം കുത്തികൊന്നു"

Leave a comment

Your email address will not be published.


*