ഡൽഹിയിൽ എട്ടുവയസ്സുകാരനായ മദ്രസ വിദ്യാർത്ഥിയെ അടിച്ചുകൊന്നു

രാജ്യതലസ്ഥാനത്ത് വീണ്ടും മുസ്‌ലിം ഹത്യ. ഡൽഹിയിൽ മദ്രസ വിദ്യാർത്ഥിയായ ബാലനെ ഒരു സംഘം പേർ ചേർന്ന് അടിച്ചുകൊന്നു. മാളവ്യ നഗറിൽ വെച്ച് എട്ടു വയസ്സ് പ്രായമുള്ള മുഹമ്മദ് അസീമിനെയാണ് ക്രൂരമായി തല്ലിക്കൊന്നത്. ദാറുൽ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാർത്ഥിയായ അസീം ഹരിയാന സ്വദേശിയാണ്

വ്യാഴാഴ്ച്ച പകൽ പത്തിനാണ്  സംഭവം. മദ്രസക്ക് അവധിയായിരുന്നു. ഹോസ്റ്റൽ മുറ്റത്ത് ക്രിക്കറ്റ്  കളിക്കുകയായിരുന്ന അസീം അടക്കമുള്ളവർക്ക് നേരെ പ്രദേശവാസികളിൽ ചിലർ തിരിയുകയും സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. ക്രൂമായി മർദ്ദനമേറ്റ അസീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുമ്പേ മരണപ്പെടുകയായിരുന്നു. അസീമിന് നേരെ ബൈക്ക് കൊണ്ടായിരുന്നു ആളുകളുടെ മർദ്ദനം. മറ്റു കുട്ടികൾക്ക് പരിക്കേറ്റു.

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് പൊലീസിന് കൈമാറി.

പ്രതികളായവരെന്നു സംശയിക്കുന്നവരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മുമ്പും മദ്രസയിൽ കുട്ടികൾക്ക് നേരെ പ്രദേശവാസികൾ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. മദ്യക്കുപ്പികൾ മദ്രസയിലേക്കും വിദ്യാർത്ഥികൾക്ക് നേരെയും മുമ്പും എറിഞ്ഞിരുന്നു. പരാതികൾ നൽകിയെങ്കിലും പോലീസ് അക്രമികൾക്ക് സൗകര്യമൊരുക്കികൊടുക്കുകയാണെന്നു പ്രദേശവാസികൾ പറയുന്നു.

അസീമിൻ്റെ മാതാപിതാക്കളെ യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് സംഘം സന്ദർശിച്ചു. ഇന്ന് രാത്രി മൃതദേഹം ഖബറടക്കും. കൊലയാളികളെ ഉടൻ പിടികൂടി ശിക്ഷിക്കണമെന്ന് യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ നദീം ഖാൻ പറഞ്ഞു.

मालवीय नगर में एक 8 साल का मदरसे का बच्चे की नफरत के हमले में मौत

Nadeem Khan यांनी वर पोस्ट केले गुरुवार, २५ ऑक्टोबर, २०१८

Be the first to comment on "ഡൽഹിയിൽ എട്ടുവയസ്സുകാരനായ മദ്രസ വിദ്യാർത്ഥിയെ അടിച്ചുകൊന്നു"

Leave a comment

Your email address will not be published.


*