‘ദലിത്’ പദവും കാഞ്ച ഐലയ്യയുടെ കൃതികളും നീക്കം ചെയ്യാനൊരുങ്ങി ഡൽഹി യൂണിവേഴ്‌സിറ്റി

പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്നും ‘ദലിത്’ എന്ന പദവും ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യയുടെ കൃതികളും ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല.

കാഞ്ച ഐലയ്യയുടെ ‘വൈ ഐ ആം നോട്ട് എ ഹിന്ദു’ (ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല), ‘പോസ്റ്റ്-ഹിന്ദു ഇന്ത്യ’ എന്നീ കൃതികളാണ് പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്നും നീക്കം ചെയ്യാൻ നിർദേശിച്ചത്. അക്കാദമികകാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സ്റ്റാൻഡിങ് കമ്മിറ്റിയിലായിരുന്നു തീരുമാനമെന്ന് പ്രൊഫസർ ഹൻസ്‌രാജ് സുമൻ പറഞ്ഞെന്നു ഫസ്റ്റ് പോസ്റ്റ് റിപ്പോർട് ചെയ്യുന്നു.

ഒപ്പം , പൊളിറ്റിക്കൽ സയൻസിലെ ഒരു പേപ്പറായ ‘ദലിത് ബഹുജൻ പൊളിറ്റിക്കൽ തോട്ട്’ എന്നതിലെ ദലിത് എന്ന പദം നീക്കം ചെയ്യാനും സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചു. പട്ടികജാതി (ഷെഡ്യുൾഡ് കാസ്റ്റ് ) എന്നതായിരിക്കും പകരം ഉപയോഗിക്കുക.

സിലബസിൽ ബിആർ അംബേദ്ക്കറുടെ കൃതികൾ ഉൾപ്പെടുത്താനും നിർദേശമുണ്ട്.

നിർദേശങ്ങൾ യൂണിവേഴ്‌സിറ്റി അക്കാദമിക് കൗൺസിലിന് കൈമാറിയിട്ടുണ്ട്.

നിർഭാഗ്യകരമാണ് സംഭവം. വലതുപക്ഷ ശക്തികൾ അക്കാദമിക്‌സിൽ ബഹുസ്വരആശയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനെ പേടിക്കുകയാണ്. നരേന്ദ്രമോഡിയുടെ ഭരണത്തിന് കീഴിൽ അക്കാദമിക്ക് ഓട്ടോണമി തകരുകയാണ്. കേംബ്രിഡ്‌ജ് സർവകലാശാലയിലടക്കം പഠിപ്പിക്കപ്പെടുന്ന പുസ്‌തകങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്.

കാഞ്ച ഐലയ്യ പിടിഐയോട് പ്രതികരിച്ചു.

ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികരിൽ പ്രധാനിയായ കാഞ്ച ഐലയ്യ ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌

Be the first to comment on "‘ദലിത്’ പദവും കാഞ്ച ഐലയ്യയുടെ കൃതികളും നീക്കം ചെയ്യാനൊരുങ്ങി ഡൽഹി യൂണിവേഴ്‌സിറ്റി"

Leave a comment

Your email address will not be published.


*