അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു

Photo- Madhyamam Daily

പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനിയുടെ മാതാവ് അസ്‌മ ബീവി അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദരോഗബാധിതയായി  ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മൃതദേഹം ശാസ്‌താംകോട്ട വേങ്ങയിലെ വീട്ടിൽ എത്തിക്കും

അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ വിചാരണ കോടതി കര്‍ശന വ്യവസ്ഥയോടു കൂടി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് അസ്മാബീവിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങാനുള്ള അനുമതി കോടതി നീട്ടി നല്‍കി.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാതാവിന്റെ ചികിത്സ.

മഅ്ദനിയുടെ ഉമ്മ മരണപ്പെട്ടിരിക്കുന്നു.കേരള ചരിത്രത്തിൽ ഇതിലേറെ മഹാഭാഗ്യവതിയായ ഒരുമ്മ ഉണ്ടായിട്ടുണ്ടാവില്ല.ഒരു…

Ameen Hassan यांनी वर पोस्ट केले मंगळवार, ६ नोव्हेंबर, २०१८

Be the first to comment on "അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു"

Leave a comment

Your email address will not be published.


*