3 റുബിക് ക്യൂബുകൾ ഒരേസമയം ഒന്നരമിനിറ്റകം പരിഹരിച്ചു പതിമൂന്നുകാരൻ [വീഡിയോ]

റുബിക് ക്യൂബുകൾ വെച്ചുകളിക്കാത്തവർ ഏറെ കുറവാണ് നമ്മുടെ ഇടയിൽ. കൂടുതൽ ബുദ്ധിയും സാമർഥ്യവും ഉള്ളവർ വളരെവേഗം ക്യൂബുകൾ പരിഹരിക്കുന്നത് കണ്ടിട്ട് അത്ഭുതവും അസൂയയും വരാത്തവരും.

ലോകത്തെ മൊത്തം ജനസംഖ്യയുടെ ആറു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ റുബിക് ക്യൂബുകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ഈ പതിമൂന്നുവയസ്സുകാരൻ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ചൈനീസ് സ്വദേശിയായ ക്യൂ ജിയാൻഹു ഒരേ സമയം മൂന്നു റുബിക് ക്യൂബുകൾ പരിഹരിക്കുക എന്ന ഹിമാലയൻ ടാസ്ക്കിനൊരുങ്ങുമ്പോൾ ചുറ്റുമുള്ളവർ അത്ഭുതം കൂറുകയായിരുന്നു. ഇടത് കൈയിൽ ഒന്ന് , വലത് കൈയിൽ ഒന്ന് , പിന്നെ കാലുകൾക്കിടയിൽ ഒന്ന് .. അങ്ങനെ മൂന്നു റുബിക് ക്യൂബുകൾ ഒരേ സമയം ഈ പതിമൂന്നു വയസ്സുകാരൻ പരിഹരിച്ചു. അതും ഒരു മിനുറ്റിൽ താഴെ സമയമെടുത്ത്. ( 1 മിനുറ്റ് 36 .39 സെക്കന്റ്)

റുബിക് ക്യൂബുകളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന ജിയാൻഹുവിന്റെ പേരിൽ മറ്റൊരു റെക്കോർഡും ഉണ്ട്. ലോകത്ത് എത്രയും വേഗത്തിൽ റുബിക് ക്യൂബ് പരിഹരിച്ച വ്യക്തി. 15.84 സെക്കന്റുകൾ കൊണ്ടാണ് ഈ അത്ഭുതബാലൻ ആ നേട്ടം കൈവരിച്ചത്.

Be the first to comment on "3 റുബിക് ക്യൂബുകൾ ഒരേസമയം ഒന്നരമിനിറ്റകം പരിഹരിച്ചു പതിമൂന്നുകാരൻ [വീഡിയോ]"

Leave a comment

Your email address will not be published.


*