https://maktoobmedia.com/

2019 തെരഞ്ഞെടുപ്പ്: മായാവതിയെ പിന്തുണക്കുമെന്ന് ചന്ദ്രശേഖർ ആസാദ്

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി നയിക്കുന്ന ബഹുജൻ സമാജ്‌വാദി പാർട്ടിയെ പിന്തുണക്കുമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.

ഭീം ആർമി ഒരു രാഷ്ട്രീയ പാർട്ടിയല്ല. ഒരു സാമൂഹ്യപ്രസ്ഥാനമാണ്‌. ആരുടെയും അനുവാദത്തോടെയല്ല ഞങ്ങൾ സാമൂഹ്യപ്രസ്ഥാനമുണ്ടാക്കിയത്. ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഏജന്റുമാരുമല്ല. ബിഎസ്‌പിയുമായി ലയിക്കില്ല. തെരഞ്ഞെടുപ്പിൽ പൂർണപിന്തുണ അവർക്ക് നൽകും. അവരുടെ സ്ഥാനാർത്ഥികൾ ദുർബലരാണെങ്കിൽ അവരെ ശക്തിപ്പെടുത്തും. ബഹുജൻ സമൂഹം അധികാരത്തിലെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം

ചന്ദ്രശേഖർ ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനുവേണ്ടി രാജ്യമൊന്നാകെ സഞ്ചരിക്കുമെന്നു പറഞ്ഞ ആസാദ് , രാജ്യത്തിന്റെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി പദവികളിൽ ബഹുജൻ സമാജിനെ വിജയിപ്പിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു,

കോൺഗ്രസ്സിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് ‘കോൺഗ്രസ്സ് ഒരുകാലത്തും ബഹുജൻ വിഭാഗങ്ങളോടൊപ്പം ആയിരുന്നില്ല’ എന്നായിരുന്നു ആസാദിന്റെ മറുപടി.

സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ , രാഷ്‌ടീയ ജനത ദൾ തുടങ്ങിയ ബഹുജൻ , ഒബിസി പാർട്ടികൾ ഒന്നിച്ചാൽ ബിജെപിയെ മാത്രമല്ല , മറ്റെല്ലാവരെയും തോൽപ്പിക്കാനാവുമെന്നും ആസാദ് പറഞ്ഞു.

Be the first to comment on "2019 തെരഞ്ഞെടുപ്പ്: മായാവതിയെ പിന്തുണക്കുമെന്ന് ചന്ദ്രശേഖർ ആസാദ്"

Leave a comment

Your email address will not be published.


*