ചെമ്പന്‍ വിനോദ് മികച്ച നടന്‍. ലിജോ ജോസ് സംവിധായകന്‍.ഗോവ ചലചിത്രമേളയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാളസിനിമ

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനും സംവിധായകനുമുള്ള രജത പുരസ്കാരങ്ങള്‍  സ്വന്തമാക്കി മലയാളസിനിമ.

ഈ മാ യൗവിലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനും ഈ ചിത്രം അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. ഇതാദ്യമായാണ് മലയാള സിനിമ ഒന്നിൽ കൂടുതൽ പുരസ്കാരങ്ങൾ സ്വന്തമാക്കുന്നത്.

ചെഴിയാൻ ഒരുക്കിയ ടു ലെറ്റ് പ്രത്യേക ജൂറി പരാമർശം നേടി.

സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയിനിയൻ, റഷ്യൻ ചിത്രം ഡോൺബാസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്ഥമാക്കി.

യുനെസ്കോ ഊന്നൽ നൽകുന്ന ആശയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന ഐ.സി.എഫ്.ടി യുനെസ്ക്കോ ഗാന്ധി പുരസ്കാരം പ്രവീൺ മോർച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാക്കിങ് വിത്ത് ദി വിൻഡിന്.

മിച്ച നടിക്കുള്ള രജത മയൂര പുരസ്കാരം വെൻ ദി ട്രീസ് ഫോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച് സ്വന്തമാക്കി.

ഫിലിപ്പീൻസിൽ നിന്നുള്ള റെസ്പെറ്റോ എന്ന ചിത്രം ഒരുക്കിയ ആൽബർട്ടോ മോണ്ടെറാസിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത മയൂരം.

മിൽക്കോ ലാസറോവ് സംവിധാനം ചെയ്ത അഗ പ്രത്യേക ജൂറി പുരസ്കാരവും റോമൻ ബോണ്ടാർച്ചുക്ക് സംവിധാനം ചെയ്ത വോൾക്കാനോ പ്രത്യേക പരാമർശവും നേടി

Be the first to comment on "ചെമ്പന്‍ വിനോദ് മികച്ച നടന്‍. ലിജോ ജോസ് സംവിധായകന്‍.ഗോവ ചലചിത്രമേളയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാളസിനിമ"

Leave a comment

Your email address will not be published.


*