പശുക്കളെ കൊന്നവരെ പിടികൂടണമെന്ന് യോഗി. കൊല്ലപ്പെട്ട പോലീസുകാരനെക്കുറിച്ചു മിണ്ടിയില്ല

ബുലന്ദ്​ശഹറിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ​ചൊവ്വാഴ്​ച രാത്രി നടന്ന ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പശുക്കളെ കൊന്നവർക്കെതിരെ ​ കർശന നടപടിയുണ്ടാകണമെന്ന്​ നിർദേശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ സിങ്ങി​ൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികരിക്കാൻ ​ തയാറായില്ല.

ഹിന്ദുത്വസംഘടനകൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കുറിച്ച് ഒരക്ഷരം പറയാതെയായിരുന്നു യോഗി ആദിത്യനാഥ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഗോഹത്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

യോഗത്തിനിടെ സുബോധ്​ സിങ്ങിൻ്റെ​ കൊലപാതകത്തെ കുറിച്ച്​ ഒരു വാക്ക്​ പോലും യോഗി സംസാരിച്ചില്ലെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

പശുക്കളെ കൊന്നവർക്കെതിരെയും അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് ആവാസ്തി പറഞ്ഞു.

കൊലപാതകക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. ഗോഹത്യ നടത്തിയവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് അദ്ദഹേം പറഞ്ഞത്

അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

പശുക്കളെ ഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകർ തന്നെ കൊന്നു തള്ളിയതാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പശുവിന്റെ അവശിഷ്ടം പാടത്ത് തൂക്കിയിട്ട നിലയും സംഭവം അറിഞ്ഞയുടന്‍ ആളുകളുടെ വന്‍ സംഘം തന്നെ അവിടെയെത്തിയെന്നതും ഈ സംശയം ബലപ്പെടുത്തിയിരുന്നു. ബജ്‌റംഗ്ദൾ , വിഎച്ച്പി തുടങ്ങിയ ഹിന്ദു ഭീകരസംഘടനകളാണ് യുപിയിലെ കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങൾക്ക് പിന്നിൽ.

പശുക്കളുടെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നു. പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയാണ്. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍ പറയുന്നു.

തൻ്റെ സഹോദരൻ കൊല്ലപ്പെട്ടത് അഖ്‌ലാഖിൻ്റെ കേസ് അന്വേഷിച്ചതുകൊണ്ടാണെന്നു കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ പോലീസ് ഇൻസ്‌പെക്‌ടർ സുബോധ് കുമാര്‍ സിങിന്റെ സഹോദരി പറഞ്ഞിരുന്നു.

ഇതിൽ പോലീസിനുൾപ്പടെ പങ്കുണ്ട്. ഞങ്ങൾക്ക് വേണ്ടത് പണമല്ല , സഹോദരനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി സദാസമയവും പശു പശു പശു എന്നുപറഞ്ഞു നടക്കുകയാണ്.

അവർ പറഞ്ഞു

Be the first to comment on "പശുക്കളെ കൊന്നവരെ പിടികൂടണമെന്ന് യോഗി. കൊല്ലപ്പെട്ട പോലീസുകാരനെക്കുറിച്ചു മിണ്ടിയില്ല"

Leave a comment

Your email address will not be published.


*