യോഗിയുടെ പ്രസംഗങ്ങൾ 31. ചത്തീസ്‌ഗഡിലും തെലങ്കാനയിലും കൂടി BJPക്ക് ലഭിച്ചത് 17 സീറ്റുകൾ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്റ്റാർ കാമ്പയിനർ . പ്രധാന നരേന്ദ്രമോദിയെക്കാളും ബിജെപി അധ്യക്ഷൻ അമിത് ഷായേക്കാളും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ യോഗിയായിരുന്നു മുഖ്യആകർഷണം.

ആകെ 74 തെരഞ്ഞെടുപ്പ് റാലികളിലാണ് യോഗി ആദിത്യനാഥ് അഞ്ചു സംസ്ഥാനങ്ങളിൽ പ്രചാരകനായത്. ഛത്തീസ്‌ഗഢ് 23, തെലങ്കാന 8, രാജസ്ഥാൻ (26 ) മധ്യപ്രദേശ് (17 ) .

ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട രാജസ്ഥാനിലാണ്‌ യോഗി ആദിത്യനാഥ് ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രചാരകനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രഭാഷകനായതും രാജസ്ഥാനിലാണ്. 32 റാലികളിൽ 12 ഉം രാജസ്ഥാനിലായിരുന്നു.

തെരഞ്ഞെടുപ്പ് കാമ്പയിനിലുടനീളം മതവിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നു യോഗിയുടെ പ്രസംഗങ്ങൾ. തെലങ്കാനയിൽ വിജയിച്ചാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാകുമെന്നായിരുന്നു യോഗിയുടെ പ്രസംഗം. തെലങ്കാനയിൽ രണ്ടു സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് ജയിച്ചത്.

ബിജെപി ഭരിക്കുന്ന ചത്തീസ്‌ഗഢിൽ യോഗി 23 തെരഞ്ഞെടുപ്പ് റാലികൾ നയിച്ചെങ്കിലും കനത്ത പരാജയമായിരുന്നു ഫലം. 90 ൽ 15 സീറ്റുകളിലാണ് ബിജെപിക്ക് ജയിക്കാനായത്.

മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസ്സും ഇഞ്ചോടിഞ്ച് . ബിഎസ്‌പി , എസ്‌പി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണക്കുമെന്നും വാർത്തകൾ

രാജസ്ഥാനിൽ ലീഡ് നിലയിൽ കേവലഭൂരിപക്ഷം പിന്നിട്ടു കോൺഗ്രസ്സ് ഭരണത്തിലേക്ക്

തെലങ്കാനയിൽ ലീഡ് നിലയിൽ കേവലഭൂരിപക്ഷം പിന്നിട്ടു ടിആർഎസ്.

ഛത്തീസ്‌ഗഢിൽ ലീഡ് നില പിന്നിട്ട് കോൺഗ്രസ്സ് ഭരണത്തിലേക്ക്

മിസോറാമിൽ എംഎൻഎഫിനു വ്യക്തമായ മുന്നേറ്റം

മധ്യപ്രദേശിൽ മായാവതിയുടെ ബിഎസ്‌പിയും തെലങ്കാനയിൽ അസദുദ്ധീൻ ഉവൈസിയുടെ എംഐഎമും രാജസ്ഥാനിൽ സിപിഐഎമ്മും മികച്ച പ്രകടനം

Be the first to comment on "യോഗിയുടെ പ്രസംഗങ്ങൾ 31. ചത്തീസ്‌ഗഡിലും തെലങ്കാനയിലും കൂടി BJPക്ക് ലഭിച്ചത് 17 സീറ്റുകൾ"

Leave a comment

Your email address will not be published.


*