https://maktoobmedia.com/

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. എല്ലാം പുറത്തുവരും: രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

എന്തുകൊണ്ടാണ് 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയത്? അംബാനിക്കായി മോദി കളവ് നടത്തി. മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു. പ്രധാനമന്ത്രിക്ക് ഇതില്‍ നിന്ന് ഓടിയൊളിക്കാനാവില്ല. എല്ലാം പുറത്തുവരുന്ന ഒരു ദിവസമുണ്ടാകും.

രാഹുല്‍ പറഞ്ഞു.

റാഫേല്‍ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ നരേന്ദ്രമോദി എന്തുകൊണ്ട് മാധ്യമങ്ങളെ കാണുന്നില്ലെന്ന് ചോദിച്ചു.

പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ഇടപാടിന്‍റെ വിവരങ്ങള്‍ കണ്ടെന്ന് സൂചിപ്പിച്ചാണ് സുപ്രീം കോടതിയുടെ വിധി. എന്നാല്‍ വിധിയില്‍ പറയുംപോലെ ഇടപാടിന്‍റെ വിവരങ്ങള്‍ പിഎസി കണ്ടിട്ടില്ലെന്ന് രാഹുല്‍ ആരോപണമുന്നയിച്ചു.

യുദ്ധവിമാനത്തിന്‍റെ വില സിഎജി പരിശോധിച്ചെന്നാണ് കോടതിയെ അറിയിച്ചത്. എങ്കിൽ സിഎജി റിപ്പോർട്ട് എവിടെയെന്നും ഫ്രഞ്ച് പാർലമെന്‍റിലാണോ റിപ്പോർട്ട് വച്ചതെന്നും രാഹുല്‍ പരിഹാസ രൂപേണ ചോദിച്ചു.

റാഫേല്‍ ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജികള്‍ സുപ്രീ കോടതി തളളിയ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പത്രസമ്മേളനം.

കരാര്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഐകകണ്ഠ്യേന വിധി പറഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ നടപടികള്‍, വിമാനങ്ങളുടെ വില, ഓഫ്സെറ്റ് പങ്കാളിയെ കണ്ടെത്തിയത് എന്നിവയാണ് കോടതി പരിശോധിച്ചത്. കരാര്‍ നടപടികളില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു.

Be the first to comment on "രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. എല്ലാം പുറത്തുവരും: രാഹുല്‍ ഗാന്ധി"

Leave a comment

Your email address will not be published.


*