https://maktoobmedia.com/

‘ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം.’ രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ പിൻവലിക്കുമെന്ന് രാഹുൽ

മധ്യപ്രദേശില്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള ചരിത്രപരമായ തീരുമാനത്തില്‍ ഒപ്പിട്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍.

നീണ്ട പതിനഞ്ച് വര്‍ഷത്തോളം കര്‍ഷകവിരുദ്ധ നടപടികളുമായി ഭരണം തുടര്‍ന്ന ബിജെപി ഗവണ്‍മെന്റുകള്‍ക്കെതിരെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വാഗ്ദാനം ചെയ്തത് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു.

അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് മുഖ്യമന്ത്രി കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പിട്ടത്. ദേശസാല്‍കൃത. സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷികകടം എഴുതി തള്ളുമെന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്.

ചരിത്രതീരുമാനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് ‘ ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം; എന്നാണ്. രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ ഉടൻ എഴുതിത്തള്ളുമെന്നായിരുന്നു കോൺഗ്രസ്സിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം.

മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

Be the first to comment on "‘ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം.’ രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ പിൻവലിക്കുമെന്ന് രാഹുൽ"

Leave a comment

Your email address will not be published.


*