https://maktoobmedia.com/

‘അയാം സോറി അയ്യപ്പാ നാന്‍ ഉള്ള വന്താ എന്നാപ്പാ’: തമിഴ്‌നാട്ടിൽ നിന്നും പാ രഞ്ജിത്തും കൂട്ടരും

‘അയാം സോറി അയ്യപ്പാ… നാ ഉള്ള വന്താ യെന്നപ്പാ, ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലം ഇല്ലപ്പാ…’

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി തമിഴ് സംവിധായകൻ പാ രഞ്ജിത്ത്.

പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ‘കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ്’ ആണ് പാട്ട് പാടി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

ചെന്നൈ മൈലാപ്പൂരിൽവച്ച നടന്ന നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലായിരുന്നു കാസ്റ്റ്‌ലെസ്സ് കളക്ടീവ് ഈ ഗാനം അവതരിപ്പിച്ചത്.

ഗാനം സാമൂഹ്യമാധ്യമങ്ങളിൽ‌ ഇപ്പോൾ വൈറലാകുകയാണ്. ഇസൈവാണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ജാതീയവിവേചനങ്ങൾക്കെതിരെ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട 19 പേര് അടങ്ങുന്ന സംഗീത കൂട്ടായ്‌മയാണ്‌ കാസ്റ്റ്‌ലെസ് കളക്ടീവ്. പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ജാതി ഇല്ലാത്ത ജനത എന്ന പ്രയോഗത്തില്‍ നിന്നാണ് ‘കാസ്‌റ്റ്‌ലെസ് കളക്ടീവ്’ എന്ന് ബാൻഡിന് പേര് നല്‍കിയത്.

Be the first to comment on "‘അയാം സോറി അയ്യപ്പാ നാന്‍ ഉള്ള വന്താ എന്നാപ്പാ’: തമിഴ്‌നാട്ടിൽ നിന്നും പാ രഞ്ജിത്തും കൂട്ടരും"

Leave a comment

Your email address will not be published.


*