181 വർഷത്തെ ഹിജാബ് നിരോധനത്തിന് അറുതി. ഇൽഹാൻ ഹിജാബ് ധരിച്ചു യുഎസ് കോൺഗ്രസ്സിൽ

181 വർഷത്തോളമായി യു എസ് കോൺഗ്രസ്സിൽ നിലനിന്നിരുന്ന ശിരോവസ്ത്ര നിരോധനത്തിന് അറുതി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചാണ് മിനിസോട്ടയിൽ നിന്നുള്ള കോൺഗ്രസ്സ് അംഗം ഇൽഹാൻ ഒമർ അമേരിക്കൻ ജനപ്രതിനിധി സഭയിലെത്തിയത്.

2018 ഒക്ടോബറിലെ തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ​ രണ്ടു മുസ്​ലിം വനിതകളിൽ ഒരാളാണ് ഇൽഹാൻ ഒമർ.

മിനിസോട്ടയിൽ നിന്നായിരുന്നു ഡെമോക്രാറ്റിക് പാർട്ടി അംഗമായ ഇൽഹാൻ ഒമറി​​ൻ്റെ വിജയം. 37 വയസ്സാണ്. ആഭ്യന്തര യുദ്ധത്തെ തുടർന്ന്​ സോമാലിയയിൽ നിന്ന്​ 14ാം വയസിലാണ്​ ഒമർ യു എസിലെത്തുന്നത്​. ഡെമോക്രാറ്റിക്​ ഫാർമർ ലേബർ പാർട്ടിയിലുടെയാണ്​ അവർ രാഷ്ട്രീയത്തിലെത്തിയത്​​.

‘ഇത് എൻ്റെ ചോയ്‌സാണ്. എന്റെ തെരഞ്ഞെടുപ്പിനെ സംരക്ഷിക്കാൻ ഇവിടെ ഭേദഗതി ഉണ്ടായിരിക്കുന്നു. പിന്നെ, ഇത് ഞാൻ ഇല്ലാതാക്കാൻ പോവുന്ന ആദ്യത്തെ നിരോധനവുമല്ല. തുടർച്ചകളുണ്ടാവും’

ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുമ്പ് അഭയാർത്ഥി ക്യാമ്പിൽ നിന്നും യു എസിലേക്ക് എത്തിയ ഇൽഹാൻ പറഞ്ഞു.

No one puts a scarf on my head but me. It’s my choice—one protected by the first amendment.

And this is not the last ban I’m going to work to lift. https://t.co/7U3ZLTaWur— Ilhan Omar (@IlhanMN) November 17, 2018

ഇൽഹാൻ്റെ തെരഞ്ഞെടുപ്പ് വിജയാഘോഷവേളയിലെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.

ഒരുപാട് ‘ആദ്യത്തേത്’ എന്ന പ്രത്യേകതകളോടെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. നമ്മുടെ സ്റ്റേറ്റിനെ കോൺഗ്രസ്സിൽ പ്രതിനിധീകരിക്കുന്ന വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യസ്ത്രീ, ഹിജാബ് ധരിക്കുന്ന ആദ്യ സ്ത്രീ, കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഭയാർത്ഥി, കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം വനിതകളിൽ ഒരാൾ. കുടുംബങ്ങളെ ഒന്നിച്ചുനിർത്താൻ , അഭയാർത്ഥികളെ സംരക്ഷിക്കാൻ, അഭയാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരെ നമ്മൾ പൊരുതും. സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശത്തിനായി പൊരുതും. കാലാവസ്ഥ വ്യതിയാനത്തിനെതിരെയും.

ഇൽഹാൻ പറഞ്ഞു.

This really happened. I am U.S. Congresswoman. Not bad for a girl from southwest Detroit who didn’t speak English, daughter of Palestinian immigrants.
#13thDistrictStrong: You helped change Congress forever. Now, let’s get to work to change our neighborhoods. #rootedincommunity pic.twitter.com/Xz511eIcyg— Rashida Tlaib (@RashidaTlaib) January 4, 2019

യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു മുസ്‌ലിം വനിതയായ റാഷിദ തായിബ് വിശുദ്ധ ഖുർആനിൽ സത്യം ചെയ്‌താണ്‌ അമേരിക്കൻ ജനപ്രതിനിധി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തത്‌.

യു എസ് കോൺഗ്രസ്സിലെത്തുന്ന ആദ്യ ഫലസ്‌തീൻ വംശജ കൂടിയാണ് റാഷിദ. മിഷിഗണിൽ നിന്നാണ് റാഷിദ ​​ ജയിച്ച്​ കയറിയത്​. 42 കാരിയാണ്. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ്​ ഭരണകൂടത്തി​​ൻ്റെ നയങ്ങൾക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വൻകിട കോർപ്പറേഷനുകൾക്ക്​ നികുതിയിളവ്​ നൽകുന്നതിനെതിരെയും റാഷിദ പ്രതിഷേധിച്ചിരുന്നു.

Be the first to comment on "181 വർഷത്തെ ഹിജാബ് നിരോധനത്തിന് അറുതി. ഇൽഹാൻ ഹിജാബ് ധരിച്ചു യുഎസ് കോൺഗ്രസ്സിൽ"

Leave a comment

Your email address will not be published.


*