https://maktoobmedia.com/

ഭാവങ്ങളുടെ കടലിളക്കങ്ങളെ ഉള്ളിലൊളിപ്പിച്ചു മമ്മൂട്ടി. പേരൻപ് ട്രെയ്‌ലർ

ലോക പ്രശസ്ത സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി നായകനായ പേരൻപിൻറെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി. ശബ്ദം കൊണ്ടും ഭാവം കൊണ്ടും അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടിയെ ട്രെയിലറിൽ കാണാം.

ചൈന ഷാൻഹായ്‌ ഫിലിം ഫെസ്റ്റിവൽ, റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു മികച്ച പ്രതികരണം നേടിയ പേരൻപിൻറെ സംവിധായകൻ ദേശീയ അവാർഡ് ജേതാവായ റാം ആണ്. ചിത്രത്തിൻ്റെ ടീസറുകൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്.

ചലച്ചിത്ര പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സാധന ഓട്ടിസം ബാധിച്ച കുട്ടിയായി അത്ഭുതപെടുത്തുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ മലയാള താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, അഞ്ജലി അമീർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . ട്രാൻസ് വുമൺ നായികയായ അഞ്ജലി അമീർ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രതേകതയും. പ്രശസ്ത യുവ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെ സംഗീതം ചിത്രത്തിൻ്റെ മറ്റൊരു ആകർഷണമാണ്. തേനി ഈശ്വർ ഛായാഗ്രഹണം ചെയ്തിരിക്കുന്ന പേരൻപ് നിർമിച്ചിരിക്കുന്നത് പ്രശസ്ത നിർമാതാവായ തേനപ്പൻ ആണ് .

ചെന്നൈയിൽ നടന്ന വികടൻ സിനി അവാർഡ് വേദിയിൽ മമ്മൂട്ടിയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്

Be the first to comment on "ഭാവങ്ങളുടെ കടലിളക്കങ്ങളെ ഉള്ളിലൊളിപ്പിച്ചു മമ്മൂട്ടി. പേരൻപ് ട്രെയ്‌ലർ"

Leave a comment

Your email address will not be published.


*