https://maktoobmedia.com/

‘ഞങ്ങളുടെ ചാനൽ ബഹിഷ്‌കരിക്കുന്നത് നിർത്തണം’. രാഹുൽ ഗാന്ധിക്ക് കത്തെഴുതി സീ ന്യൂസ്

ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം കൂടുതൽ ശക്തമായി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ ചാനലിന് മേൽ കോൺഗ്രസ്സ് തുടരുന്ന ചാനൽ ബഹിഷ്ക്കരണം അവസാനിപ്പിക്കണം എന്ന് രാഹുൽ ഗാന്ധിക്ക് കത്തെഴുതി സീ ന്യൂസ് ചാനൽ മാനേജ്‌മന്റ്.

ദേശീയ തലത്തിൽ വലിയ പ്രേക്ഷകരുള്ള മാധ്യമ സ്ഥാപനമാണ് സീ ന്യൂസ്. ആർ.എസ്.എസ്- ബി.ജെ.പി ശക്തികളുടെ മുഖപത്രം എന്ന രൂപത്തിൽ ഹിന്ദുത്വ ചായ്‌വോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് കോൺഗ്രസ് പാർട്ടി സീ ന്യൂസുമായി സഹകരിക്കുന്നത് അവസാനിപ്പിച്ചത്.

എന്നാൽ തങ്ങൾ ആരുടെയും മുഖപത്രമല്ല, സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമമാണെന്ന് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിമുഖം നൽകിയ ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നാണ് സീ ന്യൂസ്. വിവിധ സമയങ്ങളിൽ തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി ബി.ജെ.പി അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാനമായി പ്രവർത്തിച്ച ദേശിയ മാധ്യമങ്ങളിൽ പ്രധാനപ്പെട്ടത് സീ ആയിരുന്നു.

എഡിറ്റർമാരായ സുധീർ ചൗധരി, പുരുഷോത്തം വിശ്വനാഥൻ, ദിനേശ് ശർമ്മ, വിജയ് കാവിലേക്കർ, ബാർജേഷ് കുമാർ എന്നിവരാണ് കത്തിൽ ഒപ്പു വെച്ചിരിക്കുന്നത്. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി. ടൈംസ് ന്യൂസ് എന്നീ ബി.ജെ.പി- ആർ.എസ്.എസ് അനുകൂല മാധ്യമങ്ങളുമായും കോൺഗ്രസ് സഹകരിക്കാറില്ല .

Be the first to comment on "‘ഞങ്ങളുടെ ചാനൽ ബഹിഷ്‌കരിക്കുന്നത് നിർത്തണം’. രാഹുൽ ഗാന്ധിക്ക് കത്തെഴുതി സീ ന്യൂസ്"

Leave a comment

Your email address will not be published.


*