സാമ്പത്തികസംവരണം: മോദിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ആർ.ജെ.ഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.

”സംവരണം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പദ്ധതിയല്ല, തൊഴിൽ രഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും എല്ലാ സമുദായത്തിലുമുണ്ട്. എന്നാൽ അവർക്കൊന്നും സംവരണം നൽകാൻ സാധിക്കില്ല.”

ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.

സംവരണം സാമൂഹിക നീതിക്കുള്ളതാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ളത്. സവർണ്ണ വിഭാഗങ്ങളിൽ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉണ്ടെങ്കിൽ പിന്നാക്ക ജാതികളിൽ 50 ശതമാനത്തിലധികം പേരും ദരിദ്രരാണ്. അവർക്ക് നിങ്ങൾ 90 ശതമാനം സംവരണം നടപ്പിലാക്കുമോ? ഇത് ഭരണഘടനാ വിരുദ്ധമാണ്. 

നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംവരണ നീക്കത്തിനെതിരെ   പാറ്റ്നയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് തേജസ്വി യാദവ് പ്രതികരിച്ചത്.

Be the first to comment on "സാമ്പത്തികസംവരണം: മോദിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്"

Leave a comment

Your email address will not be published.


*