https://maktoobmedia.com/

‘ഇത് അംബേദ്‌കറിനെ അപമാനിക്കലാണ്.’ സാമ്പത്തികസംവരണത്തെ എതിർത്തു ലോക്‌സഭയിൽ ഒവൈസിയുടെ പ്രസംഗം

മുന്നോക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയിലെ ബിജെപിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കം 323 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് മൂന്ന് അംഗങ്ങള്‍ മാത്രമാണ്.

മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിക്കും ഇടി മുഹമ്മദ് ബഷീറിനും ഒപ്പം എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

ലോക്‌സഭയിലെ ഇടപെടലുകളാൽ ശ്രദ്ധേയനായ ഒവൈസി സാമ്പത്തിക സംവരണ ബില്ലിനെതിരെയും രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം പ്രസംഗിച്ചത്.

അസദുദ്ദീൻ ഒവൈസിയുടെ പ്രസംഗത്തിൽ നിന്നും:

ഈ ബിൽ ഭരണഘടനയോടുള്ള തട്ടിപ്പും വഞ്ചനയുമാണ്. ഇത് ബാബാ സാഹിബ് അംബേദ്‌കറിനെ അപമാനിക്കലാണ്. സംവരണത്തിന്റെ യഥാർത്ഥ താല്പര്യം സാമൂഹ്യ നീതിയാണ്. സംവരണ വിഷയത്തിൽ ഭരണഘടന സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കുന്നില്ല.

ഇവിടെയുള്ള സവർണ്ണ ജനവിഭാഗം എപ്പോഴെങ്കിലും അസ്പൃശ്യതയോ അടിച്ചമർത്തലോ വിവേചനങ്ങളോ അനുഭവിച്ചിട്ടുണ്ടോ? പോലീസിന്റെ അന്യായ മർദനങ്ങളോ വ്യാജ ഏറ്റുമുട്ടലുകളോ നേരിട്ടിട്ടുണ്ടോ? പഠനം ഇടയ്ക്ക് വെച്ച് നിറുത്തുകയോ ബിരുദധാരികളുടെ എണ്ണത്തിൽ പിന്നാക്കം പോകുകയോ ചെയ്തിട്ടുണ്ടോ?

സച്ചാർ – മിശ്ര കമ്മീഷനുകൾ പോലെ മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്ന എന്തെങ്കിലും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?

ഭരണഘടനയുടെ 15, 16 ആർട്ടിക്കിളുകളിൽ സാമ്പത്തിക പിന്നാക്കാവസ്ഥ പരാമർശിക്കുന്നില്ല. ഇന്ന് നിങ്ങൾക്കിത് അവതരിപ്പിച്ചു ആനന്ദിക്കാം. എന്നാൽ നാളെ കോടതിയിൽ ഇത് നിലനിൽക്കില്ല

Be the first to comment on "‘ഇത് അംബേദ്‌കറിനെ അപമാനിക്കലാണ്.’ സാമ്പത്തികസംവരണത്തെ എതിർത്തു ലോക്‌സഭയിൽ ഒവൈസിയുടെ പ്രസംഗം"

Leave a comment

Your email address will not be published.


*