സാമ്പത്തികസംവരണം: ലോക്സഭയില്‍ 323 അനുകൂലവോട്ടുകള്‍. എതിര്‍വോട്ടുകള്‍, 3 എംപിമാര്‍

മുന്നോക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയിലെ ബിജെപിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കം 323 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് മൂന്ന് അംഗങ്ങള്‍ മാത്രം.

മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

കോണ്‍ഗ്രസും സിപിഎമ്മും എന്‍.സി.പിയും പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസ്സും വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു.

ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും.

സാമ്പത്തിക സംവരണത്തിനെതിരെ ലോക്സഭയില്‍ അസദുദ്ദീന്‍ ഒവൈസി രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഇത് അംബേദ്കറോടുള്ള അവഹേളനമാണ്. ഒട്ടും സ്ഥിതിവിവരകണക്കുകളില്ലാതെയാണ് ബിജെപി ഗവണ്‍മെന്റ് സംസാരിക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഒവൈസി പറഞ്ഞു.

ദലിതരോടുള്ള ചരിത്രത്തിലെ നീണ്ട അനീതിയെ തിരുത്താനായിരുന്നു സംവരണം. ദാരിദ്ര നിർമാർജനത്തിന് പലതരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാം. എന്നാൽ സംവരണത്തിന് അടിസ്ഥാനം നീതിയാണെന്നും ഭരണഘടന സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Be the first to comment on "സാമ്പത്തികസംവരണം: ലോക്സഭയില്‍ 323 അനുകൂലവോട്ടുകള്‍. എതിര്‍വോട്ടുകള്‍, 3 എംപിമാര്‍"

Leave a comment

Your email address will not be published.


*