https://maktoobmedia.com/

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അപ്‌സര റെഡ്‌ഡി കോൺഗ്രസ് ദേശീയ ഭാരവാഹി

കോൺഗ്രസ് പാർട്ടിയുടെ ദേശീയ ഭാരവാഹിത്വത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നേതാവ്. മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയാണ് മാധ്യമ പ്രവർത്തക കൂടിയായ അപ്‌സര റെഡ്‌ഡിയെ രാഹുൽ ഗാന്ധി നിയമിച്ചത്.

കോൺഗ്രസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ സംഘടനയുടെ പ്രധാന ചുമതല വഹിക്കുന്നത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് കോൺഗ്രസ് തന്നെയാണ് അപ്‌സരയെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയി നിയമിച്ച വിവരം പുറത്തുവിട്ടത്. അപ്‌സരയെ സ്വാഗതം ചെയ്തു മഹിളാ കോൺഗ്രസ്സും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകയായിരുന്ന അപ്‌സര 2016 ല്‍ എഐഎഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ജയലളിതയുടെ മരണശേഷം ശശികല വിഭാഗത്തിന് ഒപ്പമായിരുന്നു അപ്‌സര റെഡ്ഡി.

ലണ്ടനിലെ സിറ്റി സർവകലാശാലയിൽ പഠനം പൂർത്തിയാക്കി. മാധ്യമ പ്രവർത്തനം പ്രൊഫഷനായി തിരഞ്ഞെടുത്ത അപ്‌സര റെഡ്‌ഡി മൈക്കൽ ഷൂമാക്കർ, എ. ആർ റഹ്‌മാൻ, അമിതാബ് ബച്ചൻ, ഐശ്വര്യ റായി തുടങ്ങിയ പ്രമുഖരെ അഭിമുഖം നടത്തിയിട്ടുണ്ട്

Be the first to comment on "ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അപ്‌സര റെഡ്‌ഡി കോൺഗ്രസ് ദേശീയ ഭാരവാഹി"

Leave a comment

Your email address will not be published.


*