https://maktoobmedia.com/

സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിൻ്റെ സാധുതയെ ചോദ്യം ചെയ്‌തു സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി.

പാര്ലമെന്റ് പാസ്സാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്തു. യൂത്ത് ഫോർ ഇക്വാളിറ്റി എന്ന എൻ.ജി.ഒയാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നു എന്നതാണ് ഹർജിയിൽ പറയുന്ന പ്രധാന വാദം.

1992 ലെ ഇന്ദിര സ്വാമി കേസിലെ സുപ്രീം കോടതി വിധിയിൽ പറയുന്ന സംവരണത്തിന് സാമ്പത്തികമായ മാനദണ്ഡങ്ങൾ ഒരു ഭാഗമാകരുത് എന്ന ഭാഗം മുന്നിൽ വെച്ച് കൊണ്ടാണ് ഹരജി. സംവരണത്തിന് സുപ്രീം കോടതി കല്പിച്ചിരിക്കുന്ന പരിധിയായ 50 ശതമാനത്തിൽ മുകളിൽ പുതിയ നിയമ നിർമ്മാണത്തിലൂടെ സംവരണം വരും എന്നതും ഹർജിയിൽ പറയുന്ന പ്രധാന ഭാഗമാണ്.

Be the first to comment on "സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി"

Leave a comment

Your email address will not be published.


*