പൗരത്വ നിയമഭേദഗതി ബിൽ: 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിൽ

ലോകസഭാ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ ആസ്സാമിലെ 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.

ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് 10 ലക്ഷം മുസ്ലിംങ്ങള്‍ പുറത്തായ സാഹചര്യത്തിലാണ് ഇത്. ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് പുറത്തായത് 40 .7 ലക്ഷം പേരാണ്. ഇതിൽ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്ലിങ്ങളും ബാക്കി മറ്റു വിഭാഗക്കാരുമാണ്‌. ലോകസഭാ പാസ്സാക്കിയ പുതിയ നിയമ ഭേദഗതിയനുസരിച്ച് അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും. മുസ്‌ലിംകളെ പുതിയ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.

ലോകസഭ പാസ്സാക്കിയ നിയമം ഭരണഘടനയിലെ മൗലികാവകാശത്തിലുള്ള ആർട്ടിക്കിൾ 14 നു വിരുദ്ധമാണ്. അത് കൊണ്ട് തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും ഭരണഘടനാ വിരുദ്ധമായി വിധിക്കാനും സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

പുതിയ നിയമ ഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രധിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ആസ്സാം മന്ത്രി സഭയിലെ 3 ക്യാബിനറ്റ് മന്ത്രിമാർ രാജിവെച്ചു .

പുതിയ നിയമം നിലവിൽ വരുന്നതിലൂടെ ‘വിദേശികൾക്ക്’ പൗരത്വം ലഭിക്കും. അത് തങ്ങളുടെ തനതായ സംസ്ക്കാരം, ഭാഷ, തുടങ്ങിയവയെ നശിപ്പിക്കും, ആസ്സാമിൽ ഒരു ബംഗാളി രാജ്യം രൂപപ്പെടുന്നതിനു കാരണമാകും, തങ്ങളുടെ ജോലി, സാമ്പത്തികമായ വിഭവങ്ങൾ തട്ടിയെടുക്കും എന്നീ കാരണങ്ങൾ പറഞ്ഞാണ് പുതിയ നിയമ ഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മൊത്തം ബന്ദ് നടക്കുന്നത്

Be the first to comment on "പൗരത്വ നിയമഭേദഗതി ബിൽ: 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിൽ"

Leave a comment

Your email address will not be published.


*