ബിജെപിയെ നേരിടാന്‍ ബിഎസ്പി-എസ്പി സഖ്യം. നാളെ മായാവതിയും അഖിലേഷും സംയുക്ത പത്രസമ്മേളനം

നാളെ ലക്‌നൗവില്‍ നടക്കുന്ന സംയുക്ത പത്ര സമ്മേളനത്തിൽ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയും 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സഖ്യസാധ്യതകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് എ.എൻ.ഐ.

തെരഞ്ഞെടുപ്പില്‍ ബഹുജൻ സമാജ്‌ പാർട്ടിയും, സമാജ്‌വാദി പാർട്ടിയും തമ്മിൽ ഉണ്ടാകുന്ന സഖ്യം ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും. ദിവസങ്ങളായി അഖിലേഷ് യാദവും മായാവതിയും തമ്മിലുള്ള സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണ്

കോൺഗ്രസിനെ ഒഴിവാക്കി രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി തുടങ്ങിയ ചെറിയ കക്ഷികളെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് ഇരു നേതാക്കളും കരുതുന്നത്.

“ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് വലിയ ഒരു മാർജിനോളം സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബഹുജൻ സമാജ്‌വാദി പാർട്ടിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സഖ്യം പ്രതിപക്ഷ കക്ഷികളുടെ വലിയ മുന്നേറ്റം ഉണ്ടാക്കും. എസ്.പി – ബി.എസ്.പി സഖ്യം കോൺഗ്രസിന് 2 മുതൽ 5 വരെയുള്ള സീറ്റുകൾ മാത്രമേ നല്കാൻ സാധ്യധയുള്ളൂ. ഉത്തർ പ്രദേശിൽ കോൺഗ്രസിന് വലിയ ഒരു രാഷ്ട്രീയ അടിത്തറയോ വോട്ടോ ഇല്ല. അവരുടെ വോട്ട് ബാങ്ക് എന്ന് പറയുന്നത് മുന്നോക്ക സമുദായങ്ങളാണ്. പക്ഷെ, അതേ വോട്ടു ബാങ്ക് തന്നെയാണ് ഇപ്പോൾ ബി.ജെ.പിക്കുള്ളത്. അതുകൊണ്ട് തന്നെ കോൺഗ്രസ്സിൻ്റെ സഹായം ഇല്ലാതെ എസ്.പി – ബി.എസ്.പി സഖ്യത്തിന് ഉത്തർ പ്രദേശിൽ വിജയിക്കാൻ സാധിക്കും”.

ഹൈദരബാദ് ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിലെ (ഐപാക്) പൊളിറ്റിക്കൽ ഇന്റലിജിൻസ് യൂണിറ്റിൽ ഗവേഷകനായ അജിൻക്യ മജൂദാർ ബി.എസ്.പി- എസ്.പി സഖ്യത്തിന്റെ വിജയസാധ്യതയെ കുറിച്ച് മക്തൂബ് മീഡിയയോട് പ്രതികരിച്ചു.

സഖ്യ പ്രഖ്യാപനം നടത്തും എന്ന പ്രതീക്ഷയോടെ എല്ലാ നിരീക്ഷകരും ശ്രദ്ധിക്കുന്നത് നാളെ നടക്കുന്ന സംയുക്ത പത്ര സമ്മേളനത്തെയാണ്.

Be the first to comment on "ബിജെപിയെ നേരിടാന്‍ ബിഎസ്പി-എസ്പി സഖ്യം. നാളെ മായാവതിയും അഖിലേഷും സംയുക്ത പത്രസമ്മേളനം"

Leave a comment

Your email address will not be published.


*